യൂണിവേഴ്സിറ്റിയിൽ പത്താം ക്ലാസ് ഉള്ളവർക്ക് സ്ഥിരം ജോലി| ഓൺലൈൻ വഴി അപേക്ഷിക്കാം
കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാണ് സുവര്‍ണ്ണാവസരം. ഹിന്ദു കോളേജ്,യൂണിവേഴ്സിറ്റി ഓഫ് ഡെൽഹി ഇപ്പോള്‍ ലാബ് അസിസ്റ്റന്റ്, ജൂനിയർ അസിസ്റ്റന്റ്, ലബോറട്ടറി അറ്റൻഡന്റ്, ലൈബ്രറി അറ്റൻഡന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് മൊത്തം 48 ഒഴിവുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.09 ഫെബ്രുവരി 2024 വരെ അപേക്ഷിക്കാം
ജോലി ഒഴിവുകൾ
- ലാബ് അസിസ്റ്റന്റ് (ബോട്ടണി)
- ലാബ് അസിസ്റ്റന്റ് (കെമിസ്ട്രി)
- ലാബ് അസിസ്റ്റന്റ് (ഫിസിക്സ് )
- ലാബ് അസിസ്റ്റന്റ് (ഫിസിക്സ് )
- ജൂനിയർ അസിസ്റ്റന്റ്
- ലബോറട്ടറി അറ്റൻഡന്റ്
- ലൈബ്രറി അറ്റൻഡന്റ്
ജോലി നേടാനുള്ള യോഗ്യത വിവരങ്ങൾ
ലബോറട്ടറി അസിസ്റ്റന്റ് (ഫിസിക്സ്/കെമിസ്ട്രി/ബോട്ടണി/സുവോളജി)
സീനിയർ സെക്കൻഡറി (10+2) /സയൻസ് വിഷയത്തിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.
പ്രസ്തുത വിഷയത്തിൽ ബിരുദം.
ജൂനിയർ അസിസ്റ്റന്റ്
+2 പാസ്സായിരിക്കണം
ടൈപ്പിംഗ് വേഗത 35 w.p.m. ഇംഗ്ലീഷിൽ അല്ലെങ്കിൽ 30 w.p.m. കമ്പ്യൂട്ടറിലൂടെ ഹിന്ദി ടൈപ്പ് റൈറ്റിംഗ് അറിന്നിരിക്കണം.
ലബോറട്ടറി അറ്റൻഡന്റ്
സയൻസ് വിഷയങ്ങളോടെ പത്താംതരം പാസായിരിക്കണം / തത്തുല്യ പരീക്ഷ പാസായിരിക്കണം.
ലൈബ്രറി അറ്റൻഡന്റ്
പത്താം ക്ലാസ് പാസ്സായിരിക്കണം
ലൈബ്രറി സയൻസ്/ലൈബ്രറി & ഇൻഫർമേഷൻ സയൻസിലെ സർട്ടിഫിക്കറ്റ്.
ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക