ക്ലർക്ക്,ടീച്ചർ തുടങ്ങി കേരള സർക്കാർ താത്കാലിക നിയമനങ്ങൾ - JobWalk.in

Post Top Ad

Friday, February 23, 2024

ക്ലർക്ക്,ടീച്ചർ തുടങ്ങി കേരള സർക്കാർ താത്കാലിക നിയമനങ്ങൾ

ക്ലർക്ക്,ടീച്ചർ തുടങ്ങി കേരള സർക്കാർ താത്കാലിക നിയമനങ്ങൾ

ക്ലർക്ക്,ടീച്ചർ തുടങ്ങി കേരള സർക്കാർ താത്കാലിക നിയമനങ്ങൾ

കേരളത്തിൽ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി ജോലി അവസരങ്ങൾ ഇന്റർവ്യൂ വഴി നേരിട്ട് ജോലി നേടാവുന്ന ഒഴിവുകൾ.

ക്ലര്‍ക്ക് നിയമനം

തേങ്കുറിശി ഗ്രാമപഞ്ചായത്ത് എല്‍.എസ്.ജി.ഡി അസിസ്റ്റന്റ് എന്‍ജിനീയറുടെ കാര്യാലയത്തില്‍ താത്കാലികമായി ക്ലാര്‍ക്കിനെ നിയമിക്കുന്നു.
യോഗ്യരായവര്‍ ഫെബ്രുവരി 28ന് രാവിലെ 10:30 ന് തേങ്കുറിശ്ശി ഗ്രാമപഞ്ചായത്തില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം എത്തണമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ ഒഴിവ്

കണ്ണൂർ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ മാത്തമാറ്റിക്‌സ് തസ്തികയിൽ ഭിന്നശേഷി - കാഴ്ച പരിമിതർക്ക് സംവരണം ചെയ്ത ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. ശമ്പളം :  45600-95600/  രൂപ. പ്രായം : 2024 ജനുവരി ഒന്നിന് 40 വയസ്സ് കവിയാൻ പാടില്ല (നിയമാനുസൃത  വയസ്സിളവ് സഹിതം). 

താത്പര്യമുള്ളവർ  വിദ്യാഭ്യാസ യോഗ്യത, പ്രായം  എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 29 നകം   ബന്ധപ്പെട്ട പ്രൊഫഷണൽ ആന്റ് എക്‌സിക്യൂൂടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ, അടുത്തുളള ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ  നേരിട്ട്  ഹാജരാകണമെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ (പി ആന്റ് ഇ) അറിയിച്ചു. നിലവിൽ ജോലി ചെയ്തുകാണ്ടിരിക്കുന്നവർ ബന്ധപ്പെട്ട  മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

അക്രഡിറ്റഡ് ഓവര്‍സിയര്‍ നിയമനം

 വാക്ക് ഇന്‍ ഇന്റര്‍വ്യു മാര്‍ച്ച് രണ്ടിന്
കോട്ടായി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസില്‍ അക്രഡിറ്റഡ് ഓവര്‍സിയര്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവിലേക്ക് കരാര്‍ നിയമനത്തിനായി മാര്‍ച്ച് രണ്ടിന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. മൂന്ന് വര്‍ഷ പോളിടെക്‌നിക്ക് സിവില്‍ ഡിപ്ലോമ അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ഡിപ്ലോമ ആണ് യോഗ്യത. യോഗ്യതയുള്ളവര്‍ മതിയായ രേഖകള്‍ സഹിതം നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടണമെന്ന് സീനിയര്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04922-285244.

ഗസ്റ്റ് ലക്ചറര്‍ നിയമനം

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ പാലക്കാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കമ്പ്യൂട്ടര്‍ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ ഗസറ്റ് ലക്ചറര്‍ നിയമനത്തിന് അപേക്ഷിക്കാം. കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ ലക്ചറര്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ഒന്നാം ക്ലാസ് ബിടെക് കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.സി.എ, പി.ജി.ഡി.സി.എ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പരിചയവുമാണ് യോഗ്യത.
കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ മെയിന്റനന്‍സ് ആന്‍ഡ് നെറ്റ് വര്‍ക്കിങ് കോഴ്സ് ലക്ചറര്‍ക്ക് അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ഒന്നാം ക്ലാസ് ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ അല്ലെങ്കില്‍ ഒന്നാം ക്ലാസ് കമ്പ്യൂട്ടര്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍/ഇലക്ട്രോണിക്സ് കോഴ്സിലുള്ള ത്രിവത്സര ഡിപ്ലോമയും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവുമാണ് യോഗ്യത.

 താത്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഫെബ്രുവരി 28 ന് രാവിലെ 10 ന് പാലക്കാട് എല്‍.ബി.എസ് സെന്റര്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് മുമ്പാകെ എത്തണമെന്ന് ഓഫീസര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഫോണ്‍: 0491-2527425.

ട്രേഡ് ടെക്‌നീഷ്യൻ

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനിയറിങ് കോളജിൽ മെക്കാനിക്കൽ എൻജിനിയറിങ്, ഫിറ്റിങ്, ഷീറ്റ് മെറ്റൽ വിഭാഗങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ് ടെക്‌നിഷ്യൻ (ട്രേഡ്‌സ്മാൻ) ഒഴിവുണ്ട്. മെക്കാനിക്കൽ ട്രേഡിൽ ഫിറ്റിങ്, ഷീറ്റ് മെറ്റൽ എന്നീ ട്രേഡുകളിൽ ഐ.റ്റി.ഐ യോഗ്യതയോ തത്തുല്യമോ ഉള്ളവർ മാർച്ച് അഞ്ചിനു രാവിലെ 10 ന് വിദ്യാഭ്യാസ യോഗ്യത, വയസ് വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസൽ രേഖകൾ സഹിതം മെക്കാനിക്കൽ എൻജിനിയറിങ് വകുപ്പിൽ അഭിമുഖത്തിന് എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 7907196885.

ട്രസ്റ്റി നിയമനം

മണ്ണാര്‍ക്കാട് താലൂക്കിലെ കര്‍ക്കിടാംകുന്ന് മണിമംഗലം ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനം. താത്പര്യമുള്ളവര്‍ ഫെബ്രുവരി 29 ന് വൈകിട്ട്  അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. പാലക്കാട് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലും https://ift.tt/VjgWucv
ലും അപേക്ഷാഫോറം ലഭിക്കും. 
ഫോണ്‍: 0491 2505777.