അങ്കണവാടി ജോലി ഉൾപ്പെടെ കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകളും
കേരള സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള താൽക്കാലിക ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ നിരവധി ജോലി അവസരങ്ങൾ
അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍; അഭിമുഖം 21ന്
ന്യൂമാഹി ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കുള്ള അഭിമുഖം ഫെബ്രുവരി 21ന് രാവിലെ 9.30നും ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്കുള്ള അഭിമുഖം രാവിലെ 11 മണിക്കും ന്യൂമാഹി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടത്തും. അപേക്ഷ സമര്‍പ്പിച്ചവര്‍ അഭിമുഖ കത്തും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും മറ്റ് അനുബന്ധ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. അഭിമുഖ കത്ത് ലഭിക്കാത്തവര്‍ തലശ്ശേരി ഐ സി ഡി എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0490 2344488.
പഞ്ചകര്‍മ്മ വകുപ്പില്‍ കരാര്‍ നിയമനം
കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജിലെ പഞ്ചകര്‍മ്മ വകുപ്പില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃതതി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പ്, ആധാര്‍, പാന്‍കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ഫെബ്രുവരി 22ന് രാവിലെ 11 മണിക്ക് ഗവ.ആയുര്‍വേദ കോളേജില്‍ ഹാജരാകണം.
ഫോണ്‍: 0497 2800167
താല്‍ക്കാലിക നിയമനം
പയ്യന്നൂര്‍ ഗവ.റസിഡന്‍ഷ്യല്‍ വിമന്‍സ് പോളിടെക്നിക് കോളേജില്‍ കമ്പ്യൂട്ടര്‍ വിഭാഗത്തില്‍ ഡെമോണ്‍സ്ട്രേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഡിപ്ലോമയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 21ന് രാവിലെ 10 മണിക്ക് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകുക. ഫോണ്‍: 9497763400.
റസിഡന്റ് തസ്തികയില്‍ നിയമനം
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയില്‍ ഒഴിവ്. ഫെബ്രുവരി 21 ന് രാവിലെ 11 മണിക്ക് മെഡിക്കല്‍ കോളേജില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. എം ബി ബി എസ്, ടി സി എം സി രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയപകര്‍പ്പും സഹിതം ഇന്റര്‍വ്യൂവിന് അരമണിക്കൂര്‍ മുമ്പ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. വിശദാംശങ്ങള്‍ക്ക്: https://ift.tt/9j4v2Go
താത്കാലിക നിയമനം
പി.എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗർത്ഥികൾ ഫെബ്രുവരി 22, 23 തീയതികളിൽ രാവിലെ പത്തിന് വിദ്യാലയത്തിൽ അഭിമുഖത്തിന് ഹാജാരവണം. വിശദവിവരങ്ങൾക്ക് https://ift.tt/sClKbeN.