സമഗ്രശിക്ഷാ കേരളം ജില്ലാ പ്രൊജക്ട് ഓഫീസിൽ ദിവസ വേതനാ അടിസ്ഥാനത്തിൽ ഓവർസീയർ ഒഴിവ്
യോഗ്യത സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമയും മൂന്ന് വർഷത്തെ തൊഴിൽ പരിചയവും അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബി.ടെക് / ബി.ഇ ബിരുദവും ഒരു വർഷത്തെ തൊഴിൽ പരിചയവും.
വാക്ക് ഇൻ ഇന്റർവ്യൂ ഫെബ്രുവരി 15ന് രാവിലെ 9.30ന് എസ്.എസ്.കെ കാസർകോട് ജില്ലാ പ്രൊജക്ട് ഓഫീസിൽ നടക്കും.
അഭിമുഖത്തിന് പങ്കെടുക്കുന്നവർ വയസ്സ്, യോഗ്യതകൾ, തൊഴിൽ പരിചയവും എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും ഹാജരാക്കണം.
ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പിന് കീഴിൽ മായിത്തറയിൽ പ്രവർത്തിക്കുന്ന വൃദ്ധ വികലാംഗ സദനത്തിൽ സോഷ്യൽ വർക്കർ, ജെ.പി.എച്ച്.എൻ. വിഭാഗം ജീവനക്കാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.
സോഷ്യൽ വർക്കിൽ അംഗീകൃത സർവ്വകലാശാല ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം (കൗൺസിലിംഗ് സേവന പരിചയം അഭികാമ്യം). സർട്ടിഫൈഡ് കൗൺസിലിംഗ് പാസായവർക്ക് മുൻഗണന.
പ്രായപരിധി 25-45 വയസ്സ്. സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങളിൽ സോഷ്യൽ വർക്കർ തസ്തികയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. ഈ യോഗ്യതയുള്ളവർക്ക് സോഷ്യൽ വർക്കർ തസ്‌തികയിലേക്ക് അപേക്ഷിക്കാം.
ജെ.പി.എച്ച്.എൻ അല്ലെങ്കിൽ എ.എൻ.എം വിഭാഗത്തിലേക്കുള്ള യോഗ്യത: പ്ലസ്‌ടു, സർക്കാർ/ സ്വകാര്യ മേഖലയിൽ പരിശീലനം.
50 വയസിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വയോജന മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
താൽപര്യമുള്ളവർ ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുമായി ഫെബ്രുവരി 17-ന് രാവിലെ 10 മണിക്ക് മായിത്തറ വൃദ്ധവികലാംഗ സദനത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുക.