കരിയർ എക്സ്പോ-ദിശ 2024 മെഗാ തൊഴിൽ മേള വഴി ജോലി നേടാം - JobWalk.in

Post Top Ad

Wednesday, February 14, 2024

കരിയർ എക്സ്പോ-ദിശ 2024 മെഗാ തൊഴിൽ മേള വഴി ജോലി നേടാം

കരിയർ എക്സ്പോ-ദിശ 2024 മെഗാ തൊഴിൽ മേള വഴി ജോലി നേടാം

കരിയർ എക്സ്പോ-ദിശ 2024 മെഗാ തൊഴിൽ മേള വഴി ജോലി നേടാം

കോട്ടയം: കോട്ടയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്‌ളോയബിലിറ്റി സെന്ററിന്റെയും സംസ്ഥാന യുവജന കമ്മീഷന്റെയും ആഭിമുഖ്യത്തിൽ പാലാ സെന്റ് തോമസ് കോളജിന്റെ സഹകരണത്തോടെ തൊഴിൽമേള സംഘടിപ്പിക്കുന്നു.ഫെബ്രുവരി 24ന്  പാലാ സെന്റ് തോമസ് കോളജിൽ വെച്ചാണ് 'കരിയർ എക്‌സ്‌പോ-ദിശ 2024' സംഘടിപ്പിക്കുന്നത്.

18 വയസിനും 40 വയസിനും മദ്ധ്യേ പ്രായമുള്ള,പത്താം ക്ലാസ് മുതൽ ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ള  യുവജനങ്ങൾക്ക് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. അവസാനതീയതി ഫെബ്രുവരി 19.

ബാങ്കിങ്, നോൺബാങ്കിങ്, ടെക്നിക്കൽ, ഹോസ്പിറ്റൽ, ഐ.ടി, ഓട്ടോമൊബൈൽ,അഡ്മിനിസ്ട്രേഷൻ, റീറ്റെയിൽസ് എന്നീ സെക്ടറുകളിൽ നിന്നുള്ള ഒഴിവുകൾക്ക് ഏതു ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കും പങ്കെടുക്കാം.വിശദവിവരങ്ങൾക്ക് ഫോൺ 0481-2560413.