ദിവസ ശമ്പളം 560 രൂപ മുതൽ ആയൂർവേദ ആശുപത്രിയിൽ ജോലി അവസരങ്ങൾ - JobWalk.in

Post Top Ad

Thursday, February 15, 2024

ദിവസ ശമ്പളം 560 രൂപ മുതൽ ആയൂർവേദ ആശുപത്രിയിൽ ജോലി അവസരങ്ങൾ

560 രൂപ ദിവസ ശമ്പളത്തിൽ ആയൂർവേദ ആശുപത്രിയിൽ ജോലി നേടാൻ അവസരം


560 രൂപ ദിവസ ശമ്പളത്തിൽ ആയൂർവേദ ആശുപത്രിയിൽ ജോലി നേടാൻ അവസരം


വാക്-ഇ൯-ഇ൯്റർവ്യൂ

തൃപ്പൂണിത്തുറ ഗവ ആയൂർവേദ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ന്യായവില മെഡിക്കൽ സ്റ്റോർ, കൺസ്യൂമർ സ്റ്റോർ എന്നിവിടങ്ങളിൽ സെയിൽസ് അസിസ്റ്റൻറ് തസ്തികയിൽ 560 രൂപ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. താല്പര്യം ഉള്ളവർ താഴെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകൾ പൂർണ്ണമായും വായിക്കുക ജോലി നേടുക.

യോഗ്യത: പ്രായം അമ്പത് വയസ്സിൽ താഴെ ആയിരിക്കണം.
എസ്.എസ്.എൽ.സി പാസായവർ ആയിരിക്കണം, 
ആയൂർവേദ മെഡിക്കൽ സ്റ്റോറുകളിൽ ജോലി ചെയ്തുള്ള പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, കംപ്യൂട്ടർ പരിജ്ഞാനം എന്നിവ അഭിലഷണീയം.
01.01.24 നു 50 വയസ്സ് പൂർത്തി ആയവർ അപേക്ഷിക്കേണ്ടതില്ല.

ഉദ്യോഗാർഥികൾ ആധാർ കാർഡ് , പാസ്പോർട്ട് സൈസ് ഫോട്ടോ താത്പര്യമുള്ളവർ ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന  സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 22ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ആയൂർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം.

എല്ലാ സർട്ടിഫിക്കറ്റുകളുടെയും ഫോട്ടോസ്റ്റാറ്റ് കോപ്പി ഓഫീസിൽ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 04842777489, 04842776043 നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നു നേരിട്ടോ അറിയുവാൻ സാധിക്കും .