security guard job vacancys kerala
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സെക്യൂരിറ്റി ഗാർഡ് പുരുഷൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 29 ന് രാവിലെ 11 ന് വാക്-ഇൻ-ഇൻറർവ്യൂ നടത്തുന്നു താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ യോഗ്യത വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം നേരിട്ടുള്ള ഇന്റർവ്യൂവിന് പങ്കെടുക്കുക.
യോഗ്യത വിവരങ്ങൾ?
എട്ടാം ക്ലാസ് പാസായിരിക്കണം. മതിയായ ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ നിയമനത്തിന് മുന്നോടിയായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.
മുകളിൽ പറഞ്ഞിരിക്കുന്ന ജോലി ഒഴിവിലേക്ക് താല്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിൻറെ ഓഫീസിൽ നേരിട്ട് ഹാജരാകണം
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക, 0484-2386000
മറ്റു ജോലി ഒഴിവുകളും
🛑 അഭിമുഖം
അയിലൂര്‍ കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പി.എം വിശ്വകര്‍മ സ്‌കില്‍ ഡെവലപ്‌മെന്റ് പ്രൊജക്ട് ട്രെയിനര്‍ അഭിമുഖം ഫെബ്രുവരി 17ന് രാവിലെ 10ന് നടക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
🛑 സീനിയര്‍ റസിഡന്റ് കരാര്‍ നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഫോറന്‍സിക് വിഭാഗത്തില്‍ ഒരു സീനിയര്‍ റസിഡന്റിനെ/അസിസ്റ്റന്റ് പ്രൊഫസര്‍ 70,000 രൂപ നിരക്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 20 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 1 വരെ യോഗ്യത, വയസ്, കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ രേഖകള്‍ സഹിതം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കില്‍ ഹാജരാകണം. പ്രവൃത്തി പരിചയം അഭികാമ്യം. ഫോണ്‍: 0484 2754443.
🛑താത്കാലിക ഒഴിവ്
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ അനുബന്ധ സ്ഥാപനമായ മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ ഹ്രസ്വകാല കോഴ്‌സുകളില്‍ പരിശീലനം നല്‍കുന്നതിനായി ടെയിലറിങ്ങ്, സോഫ്റ്റ് ടോയ് നിര്‍മാണം, ഷൂ സ്മിത്ത്(കോബ്ലര്‍), ഫിഷിങ്ങ് നെറ്റ് മേക്കര്‍ മേഖലകളില്‍ പ്രാവീണ്യം ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവര്‍ ഫെബ്രുവരി 20 നു രാവിലെ 10 ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിങ് സ്‌കൂളില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2985252.