സി-ഡിറ്റില്‍ വാക് ഇന്‍ ഇന്റര്‍വ്യു വഴി വിവിധ ജോലി നേടാം | kerala government jobs - JobWalk.in

Post Top Ad

Monday, January 22, 2024

സി-ഡിറ്റില്‍ വാക് ഇന്‍ ഇന്റര്‍വ്യു വഴി വിവിധ ജോലി നേടാം | kerala government jobs

സി-ഡിറ്റില്‍ വാക് ഇന്‍ ഇന്റര്‍വ്യു വഴി വിവിധ ജോലി നേടാം | kerala government jobs
സി-ഡിറ്റില്‍ വാക് ഇന്‍ ഇന്റര്‍വ്യു വഴി വിവിധ ജോലി നേടാം | kerala government jobs

സി-ഡിറ്റില്‍ വാക് ഇന്‍ ഇന്റര്‍വ്യു

സി-ഡിറ്റില്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ഒഴിവുകളിലേക്ക് താല്‍കാലിക നിയമനത്തിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.

നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍ ഒഴിവില്‍ ബി. ടെക് അല്ലെങ്കില്‍ ബി ഇ, എം സി എ., നെറ്റ് വര്‍ക് അഡ്മിനിസ്‌ട്രേഷനില്‍ കുറഞ്ഞത് മുന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, കൂടാതെ സി.സി.എന്‍.എ, ആര്‍.എച്ച്.സി.ഇ, എം എസ് സി ഇ സര്‍ട്ടിഫിക്കേഷനുകള്‍ എന്നിവയാണ് യോഗ്യത. അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ഒഴിവില്‍ ഐ റ്റി,

കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, ഇലക്ട്രോണിക്‌സ് എന്നിവയിൽ 
ഈതിലെങ്കിലും മൂന്ന് വര്‍ഷ എഞ്ചിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ ബി സി എ അല്ലെങ്കില്‍ ബി എസ് സി, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം, എം.സി.എസ്.ഇ സര്‍ട്ടിഫിക്കേഷന്‍ എന്നിവയാണ് യോഗ്യത.
പ്രായപരിധി 35 വയസ്സ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം സി-ഡിറ്റ്, സിറ്റി സെന്റര്‍, സ്റ്റാച്യൂവിലെ എസ്.എം.എസ്.എം. ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപം സ്ഥിതി ചെയ്യുന്ന ചിറ്റേഴം ലാവണ്യ ടവേഴ്‌സിലെ ഓഫീസ്, എറണാകുളം ജില്ലയിലെ ഡി ബ്ലോക്ക്, സെക്കന്റ് ഫ്‌ളോര്‍, ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയം, കലൂര്‍, കണ്ണൂര്‍ ജില്ലയിലെ സൗത്ത് ബസാര്‍ കണ്ണൂര്‍- ഫിഫ്ത്ത് ഫ്‌ളോര്‍ റൂബികോ ഹൗസ് എന്നീ വിവിധ സി-ഡിറ്റ് ഓഫീസുകളില്‍ ജനുവരി 24 ന് 11 മണിക്ക് അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9895788311.

🔰 കൊമേഴ്ഷ്യല്‍ അപ്രന്റിസുമാരെ നിയമിക്കുന്നു

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മലപ്പുറം ജില്ലാ കാര്യാലയത്തിലേക്ക് കൊമേഴ്ഷ്യല്‍ അപ്രന്റിസുമാരെ നിയമിക്കുന്നു. അംഗീകൃത സര്‍വകലാശാല ബിരുദവും കംപ്യൂട്ടര്‍ പരിജ്ഞാന (ഡി.സി.എ/പി.ജി.ഡി.സി.എ/തത്തുല്യ യോഗ്യത)വുമാണ് യോഗ്യത. 19നും 26നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ബോര്‍ഡില്‍ കൊമേഴ്ഷ്യല്‍ അപ്രന്റിസായി മുന്‍കാലങ്ങളില്‍ സേവനമനുഷ്ഠിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.

ഒരു വര്‍ഷമാണ് ട്രെയിനിങ് കാലാവധി. പ്രതിമാസം 9,000 രൂപ സ്റ്റൈപന്റ് ലഭിക്കും. അഭിമുഖം ജനുവരി 24ന് രാവിലെ 11 മണിക്ക് മലപ്പുറം ജില്ലാ കാര്യാലയത്തില്‍ നടക്കും. ഫോണ്‍: 0483 2733211, 6238616174, 9645580023

🔰വാക്ക്-ഇന്‍-ഇന്റര്‍വ്യൂ

ആലപ്പുഴ: സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി -ഡിറ്റ്) നെറ്റ്‌വര്‍ക്ക് അഡ്മിനിസ്‌ട്രേറ്റര്‍, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനത്തിന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തുന്നു. താല്പര്യമുള്ളവര്‍ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പ്രവര്‍ത്തിപരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും സഹിതം അഭിമുഖത്തിനായി നേരിട്ട് എത്തുക. ഉയര്‍ന്ന പ്രായപരിധി 35 വയസ്സ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഇമെയില്‍: www.careers.cdit.org. ഫോണ്‍ : 9895788311

🔰അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കേപ്പിന്റെ നിയന്ത്രണത്തിലുള്ള കോളേജ് ഓഫ് എന്‍ജിനീയറിങ്  ആന്‍ഡ് മാനേജ്മെന്റ് പുന്നപ്രയില്‍ കമ്പ്യൂട്ടര്‍ സയന്‍സ്, മാത്തമാറ്റിക്‌സ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താത്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: എം.ടെക്, എം.എസ്‌സി.,(നെറ്റ് ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ എം.എസ്.സി,ഉദ്യോഗാര്‍ത്ഥികളെ പരിഗണിക്കും) ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റായും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ജനുവരി 22-ന് രാവിലെ 10 മണിക്ക് കോളജില്‍ ഹാജരാകണം.
ഫോണ്‍: 0477 2267311, 9846597311