എംപ്ലോയബിലിറ്റി സെന്റർ വഴി സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നേടാം |employment exchange employability center job notification 2024 - JobWalk.in

Post Top Ad

Sunday, January 21, 2024

എംപ്ലോയബിലിറ്റി സെന്റർ വഴി സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നേടാം |employment exchange employability center job notification 2024

Employment exchange employability center job notification 2024

Employment exchange employability center job notification 2024

ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ,താഴെ കൊടുത്തിരിക്കുന്ന പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക, പരമാവധി ഷെയർ കൂടെ ചെയ്യുക.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ വന്നിട്ടുള്ള ജോലി ഒഴിവുകൾ

 • കൗൺസിലേഴ്സ്
 • അക്കൗണ്ടന്റ്സ്
 • മെർക്കിണ്ടൈസേഴ്സ്
 • ടെലികോളേഴ്‌സ്
 • സെയിൽസ് സൂപ്പർവൈസേഴ്‌സ്
 • ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്സ്.
 • ഇലക്ട്രീഷ്യൻസ്,
 • ഡിപോ അസി.മാനേജേഴ്‌സ്,
 • ഷീറ്റ് ഫാബ്രിക്കേറ്റേഴ്സ്,
 • ഗേറ്റ് ഫാബ്രിക്കേറ്റേഴ്‌സ്,
 • പോളിഷിങ് വർക്കേഴ്സ്,
 • അസി. ഫിറ്റേഴ്‌സ്

തുടങ്ങി ഒഴിവുകളിലേക്ക് 2024 ജനുവരി 23 ന്, ഉച്ചയ്ക്ക് 1.30 മുതൽ 4 വരെ ഇന്റർവ്യൂ നടത്തും.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ വന്നിട്ടുള്ള ജോലി ഒഴിവുകളുടെ യോഗ്യത

എംബിഎ, എം കോം, അല്ലെങ്കിൽ ഏതെങ്കിലും ബിരുദാനന്തര ബിരുദമോ, ബിരുദമോ, പ്ലസ് ടു, വിഎച്ച്എസ് സി, ഡിപ്ലോമ, ഐ റ്റി ഐ ഇലക്ട്രീഷ്യൻ, എസ് എസ് എൽ സി യുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

🌐എംപ്ലോയബിലിറ്റി സെൻ്ററിൽ പേര് രജിസ്റ്റർ ചെയ്ത‌വർ ആയിരിക്കണം.

🌐എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവർത്തി ദിവസങ്ങളിലും ഏർപ്പെടുത്തിയിട്ടുണ്ട്.

ജില്ലാ :തൃശ്ശൂർ ജില്ലാ 
ഫോൺ നമ്പർ - 9446228282