kerala government hospital job vacancies 2024
കൊല്ലം പുനലൂർ താലൂക്കാസ്ഥാന ആശുപത്രിയിൽ ഹോസ്‌പിറ്റൽ മാനേജമെന്റ് കമ്മിറ്റിയുടെ പരിധിയിൽ താത്ക്കാലിക നിയമനം നടത്തും.
തസ്തികകളും യോഗ്യതയും
ഡോക്ടർ: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എം ബി ബി എസ് ബിരുദവും ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനും
സി എസ് എസ് ഡി ടെക്‌നിഷ്യൻ:
സർക്കാർ അംഗീകൃത സ്ഥാപനത്തിൽനിന്നും രണ്ട് വർഷത്തിൽ കുറയാത്ത കാലയളവുള്ള സി എസ് എസ്. സി ഡിപ്ലോമ.
ഡയാലിസിസ് ടെക്‌നിഷ്യൻ:
ഡയാലിസിസ് ടെക്നിഷ്യൻ കോഴ്‌സിൽ ഡി എം ഇ അംഗീകൃത ബിരുദമോ ഡിപ്ലോമയോ, കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം.
അനസ്തേഷ്യ ടെക്നീഷൻ:
ശാസ്ത്ര വിഷയങ്ങൾ പ്രധാന വിഷയമായി ഹയർ സെക്കൻഡറി പഠനത്തിന് ശേഷം ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജിയോ ഡി എം ഇ നടത്തുന്ന ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ടെക്നോളജിയോ പാസായിരിക്കണം. കേരള പാര മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നിർബന്ധം
മൈക്രോബയോളജിസ്റ്റ്:
മൈക്രോബയോളജി പ്രധാന വിഷയമായി പഠിച്ച് ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ശാസ്ത്ര ബിരുദം.
പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. പ്രായപരിധി 40.
പ്രായം, യോഗ്യതകളും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സഹിതം ജനുവരി 11ന് രാവിലെ 10.30ന് അഭിമുഖത്തിന് പങ്കെടുക്കണം.
ഫോൺ നമ്പർ - 04752228702