വീടുകളിൽ കയറി സർവ്വേ ജോലി ചെയ്യുന്നതിനായി എന്യൂമറേറ്റർ അഭിമുഖം നടത്തുന്നു|survey jobs in kerala 2023 - JobWalk.in

Post Top Ad

Tuesday, December 19, 2023

വീടുകളിൽ കയറി സർവ്വേ ജോലി ചെയ്യുന്നതിനായി എന്യൂമറേറ്റർ അഭിമുഖം നടത്തുന്നു|survey jobs in kerala 2023

survey jobs in kerala 2023,online survey job vacancies kerala

വീടുകളിൽ കയറി സർവ്വേ ജോലി ചെയ്യുന്നതിനായി എന്യൂമറേറ്റർ അഭിമുഖം നടത്തുന്നു|survey jobs in kerala 2023

പ്ലസ് ടു യോഗ്യതയും ആൻഡ്രോയ്ഡ് ഫോൺ ഉപയോഗിക്കാനുള്ള കഴിവുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.ഇവിടെ പോസ്റ്റ് പൂർണമായും വായിക്കുക, എവിടെ പോസ്റ്റ് പറയുന്ന ജില്ലയിൽ ഉള്ളവർക്കാണ് ഈ ജോലി അവസരം.

മൈക്രോ പ്ലാൻ പദ്ധതിക്കായി പട്ടി വർഗ്ഗ വ്യക്തികളുടെയും ഊരുകളുടെയും സമഗ്ര വികസനം മാത്രം ലക്ഷ്യമായിട്ടു നടപ്പിലാക്കുന്ന അല്ലെങ്കിൽ ആവിഷ്കരിച്ച് മൈക്രോ പ്ലാൻ പദ്ധതി നടപ്പിലാക്കുന്നതിന് കണ്ണൂർ ഐഡിപി ഓഫീസ് പരിധിയിൽ വരുന്ന പട്ടികവർഗ്ഗക്കാരുടെ കൂടുതൽ വിവരങ്ങൾ മൊബൈൽ ആപ്പ് വഴി ശേഖരിക്കുന്നു

യോഗ്യത : പ്ലസ്ടു അല്ലെങ്കിൽ അതിനു മുകളിൽ വിദ്യാഭ്യാസ യോഗ്യതയും, ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നതിനുള്ള പ്രാവീണ്യവുമുള്ള ബന്ധപ്പെട്ട ടി ഇ ഒ/എസ് എം പരിധിയിൽ സ്ഥിര താമസക്കാരായവർക്ക് അതാത് ടി ഇ ഒ/എസ് എം ഓഫീസുകളിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചക്ക് പങ്കെടുക്കാം.


ഇതിനുള്ള എന്യമറേറ്റർമാരെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച ഡിസബർ 21ന് രാവിലെ 10.30 ന് തളിപ്പറമ്പ്, ഇരിട്ടി, കൂത്തുപറമ്പ്, പേരാവൂർ എന്നീ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും, സൈറ്റ് മാനേജർ, ടി ആർ ഡി എം, ആറളം, ആലക്കോട് ഓഫീസുകളിലും നടത്തും.

പട്ടികവർഗ്ഗക്കാർക്ക് മുൻഗണന. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ ഒരു മാസത്തേക്കായിരിക്കും നിയമനം. നിയമനം ലഭിച്ച് ഒരു മാസത്തിനുള്ളിൽ വിവരശേഖരണം പൂർത്തീകരിക്കണം. ഫോൺ: 0497 2700357.