എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കിയില്ലേ എങ്കിൽ ഇതാ പുതുക്കാൻ അവസരം,Registration Renewal - Employment Government of Kerala 2023- 2024 - JobWalk.in

Post Top Ad

Wednesday, December 20, 2023

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കിയില്ലേ എങ്കിൽ ഇതാ പുതുക്കാൻ അവസരം,Registration Renewal - Employment Government of Kerala 2023- 2024

Registration Renewal - Employment Government of Kerala 2023- 2024

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കിയില്ലേ എങ്കിൽ ഇതാ പുതുക്കാൻ അവസരം,Registration Renewal - Employment Government of Kerala 2023- 2024

https://ift.tt/WDp7L5B renewal online 2023-2024 

എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കിയില്ലേ എങ്കിൽ ഇതാ പുതുക്കാൻ അവസരം,സീനിയോറിറ്റി നഷ്ടപ്പെടാതെ തന്നെ സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് തന്നെ പുതുക്കാം.
വിവിധ കാരണങ്ങളാൽ 2000 ജനുവരി ഒന്ന് മുതൽ 2023 ഒക്ടോബർ 31 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷടപ്പെട്ട ഉദ്യോഗാർഥികൾക്ക് സീനിയോറിറ്റി നിലനിർത്തി രജിസ്ട്രേഷൻ പുതുക്കുന്നതിന് 2024 ജനുവരി 31 വരെ സമയം അനുവദിച്ച് ഉത്തരവായി.


കണ്ണൂർ : രജിസ്ട്രേഷൻ ഐഡന്റിറ്റി കാർഡിൽ പുതുക്കേണ്ട മാസം 10/99 മുതൽ 08/2023 വരെ രേഖപ്പെടുത്തിയവർക്ക് സീനിയോറിറ്റി നിലനിർത്തി റദ്ദായ രജിസ്ട്രേഷൻ പുതുക്കാം.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ജോലി ലഭിച്ച് നിയമാനുസൃതമുള്ള വിടുതൽ സർട്ടിഫിക്കറ്റ് നിശ്ചിത സമയത്തിനുള്ളിൽ ചേർക്കാത്തവർ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം ലഭിച്ച് ജോലിയിൽ പ്രവേശിക്കാനാകാതെ നിയമനാധികാരിയിൽ നിന്നും ജോലിയിൽ പ്രവേശിച്ചിട്ടില്ല എന്നുള്ള സർട്ടിഫിക്കറ്റ് സമയത്തു നൽകാത്തവർ , ജോലി ലഭിച്ചിട്ടും ആരോഗ്യ പ്രശ്‌ങ്ങളും ഉപരിപഠനാർഥ കാരണം കൊണ്ട് തൊഴിൽ കാലയളവ് പൂർത്തിക്കാത്തവർ, തുടങ്ങിയവർക്ക് ആയതിൻ്റെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ സീനിയോറിറ്റി പുനസ്ഥാപിച്ചു ലഭിക്കും.


രജിസ്ട്രേഷൻ കാർഡും എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം. വെബ്സൈറ്റ് വഴി ഓൺലൈനായും ചെയ്യാം. ഫോൺ : 04902327923