കേരള സർക്കാർ സ്ഥാപനം വഴി വിദേശത്ത് സൗജന്യമായി ജോലി നേടാൻ അവസരം|ODEPEC JOB RECRUITMENT 2024 - JobWalk.in

Post Top Ad

Monday, December 25, 2023

കേരള സർക്കാർ സ്ഥാപനം വഴി വിദേശത്ത് സൗജന്യമായി ജോലി നേടാൻ അവസരം|ODEPEC JOB RECRUITMENT 2024

 ODEPC JOB RECRUITMENT 2024
കേരള സർക്കാർ സ്ഥാപനം വഴി വിദേശത്ത് സൗജന്യമായി ജോലി നേടാൻ അവസരം|ODEPEC JOB RECRUITMENT 2024

 ഉയർന്ന ശമ്പളത്തിൽ വിദേശത്ത് ഒരു ജോലി അന്വേഷിക്കുകയാണോ നിങ്ങൾ, എങ്കിൽ ഇതാ കേരളസർക്കാർ വഴി നിങ്ങൾക്ക് വിദേശത്ത് ജോലി നേടാൻ അവസരം. സെക്യൂരിറ്റി ജോലിയും നേഴ്സിങ് ജോലിയും ജോലി ഉൾപ്പെടെ നിരവധി ഒഴിവുകളിൽ ODEPEC മുഖേന അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ പൂർണമായും വായിച്ചു മനസ്സിലാക്കിയ ശേഷം വെബ്സൈറ്റ് വഴിയോ ഇമെയിൽ വഴിയോ ഓൺലൈനായി അപേക്ഷിക്കാം.

യുഎഇയിൽ 200 സെക്യൂരിറ്റി ജോലി നേടാൻ അവസരം

ഒഡെപെക് മുഖേന യുഎഇയിൽ സെക്യൂരിറ്റി ഗാർഡ് നിയമനം. 200 ഒഴിവ് പുരുഷൻമാർക്കാണ് അവസരം.

🔹പ്രായം: 25-40.
🔹ശമ്പളം: AED 2262.
🔹ഉയരം 57

യോഗ്യത: പത്താം ക്ലാസ്. ഇംഗ്ലിഷിൽ പ്രാവീണ്യം, ആർമി/പൊലീസ്/സെക്യൂരിറ്റി ജോലിയിൽ 2 വർഷ പരിചയം, 
സിവിയും പാസ്പോർട് കോപ്പിയും ഡിസംബർ 31 വരെ jobs@odepc.in എന്ന ഇമെയിലിൽ അയയ്ക്കണം.

🛑 അബുദാബിയിൽ 15 നഴ്‌സ്

യുഎഇയിലെ ആശുപത്രിയുടെ അബുദാബിയിലുള്ള ഇൻഡസ്ട്രിയൽ മെഡിസിൻ ഡിവിഷനിൽ 15 നഴ്സ‌സ് ഒഴിവ്. പുരുഷൻമാർക്കാണ് അവസരം. ഡിസംബർ 26 വരെ അപേക്ഷിക്കാം.

🔹പ്രായം: 25-35.
യോഗ്യത: ബിഎസ്‌സി നഴ്സിങ്/ പോസ്റ്റ്
ബേസിക് ബിഎസ്‌സി നഴ്‌സിങ്, 2 വർഷ പരിചയം, ഡിഒഎച്ച് ജയം/ ലൈസൻസ്/ ഡിഒ എച്ച് ഡേറ്റ ഫ്ലോ പോസിറ്റീവ് റിസൽട്ട്.

🛑 ദുബായിൽ 6 മെഡി. ടെക്നിഷ്യൻ

ദുബായിലെ ആശുപത്രിയിൽ 6 എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ ഒഴിവ്. പുരുഷൻ മാർക്കാണ് അവസരം. ഡിസംബർ 26 വരെ അപേക്ഷിക്കാം.

യോഗ്യത: നഴ്സിങ്/ആക്‌സിഡൻ്റ് ആൻഡ് എമർജൻസി കെയർ ടെക്നോളജിയിൽ ബിരു ദം, 3 വർഷ പരിചയം, ഇഎംടി ഡിസിഎഎസ് ജയം/ ലൈസൻസ്/ ഡിസിഎഎസ് ഡേറ്റ ഫ്ലോ പോസിറ്റീവ് റിസൽട്ട്.

🛑 യുകെയിൽ നഴ്‌സ്/ കെയർ അസിസ്‌റ്റന്റ്

യുകെയിലെ സ്വകാര്യ കെയർ ഹോമുകളിൽ നഴ്സ്, സീനിയർ കെയർ അസിസ്‌റ്റൻ്റ് ഒഴിവ്. ഡിസംബർ 31 വരെ അപേക്ഷിക്കാം.

യോഗ്യത: നഴ്‌സിങ്ങിൽ ബിരുദം/ ഡിപ്ലോമ, ഒരു വർഷ പരിചയം, ഐഇഎൽടിഎസ്/ ഒഇടി സകോർ. സിവിയും സ്കോർഷീറ്റുകളും uk@odepc.in എന്ന മെയിലിൽ അയയ്ക്കണം. www.odepc.kerala.gov.in