നിയുക്തി മെഗാ തൊഴില്‍മേള| Niyukti job fair 2024 - JobWalk.in

Post Top Ad

Friday, December 22, 2023

നിയുക്തി മെഗാ തൊഴില്‍മേള| Niyukti job fair 2024

Niyukti Mega job fair 2024

നിയുക്തി മെഗാ തൊഴില്‍മേള| Niyukti job fair 2024

ജോലി അന്വേഷകർ ആണോ നീയുക്തി തൊഴിൽമേള വഴി നിരവധി ജോലി അവസരം: തളിപ്പറമ്പ് മണ്ഡലം ഹാപ്പിനെസ്സ് ഫെസ്റ്റിവലിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും ഡിസംബര്‍ 27ന് നിയുക്തി മെഗാ തൊഴില്‍ മേള സംഘടിപ്പിക്കുന്നു.
 രണ്ടായിരത്തിലേറെ ജോലി ഒഴിവുകൾ ഉണ്ടായിരിക്കുന്നു,താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേദിവസം തന്നെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യുക, ഓൺലൈൻ വഴി ചെയ്യാവുന്നതാണ് 

കണ്ണൂര്‍ ഗവ.എഞ്ചിനിയറിംഗ് കോളേജില്‍ (മാങ്ങാട്ട്പറമ്പ്) എം വി ഗോവിന്ദന്‍ മാസ്റ്റര്‍ എം എല്‍ എ  ഉദ്ഘാടനം ചെയ്യും. ഡിസംബർ 27 നടക്കുന്ന മേള വഴി രാവിലെ 9am നു തുടങ്ങും ആരോഗ്യം, ഓട്ടോ മൊബൈല്‍, ധനകാര്യം, ഐടി, എഞ്ചിനീയറിംഗ്,മാനേജ്‌മെന്റ് മറ്റു പല മേഖലകളിൽ നിന്നുമായും 2000 ലേറെ ഒഴിവുകളുമായി നാല്‍പതിലേറെ പ്രമുഖ തൊഴില്‍ സ്ഥാപനങ്ങളും പങ്കെടുക്കും. എസ് എസ് എല്‍ സി മുതല്‍ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ഉദ്യോഗാര്‍ഥികള്‍


എന്ന ലിങ്ക് മുഖേന ഡിസംബര്‍ 26ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍: 0497 2707610, 6282942066