ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം|Data entry operator job vacancies Kerala Kerala - JobWalk.in

Post Top Ad

Friday, December 22, 2023

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം|Data entry operator job vacancies Kerala Kerala

Data entry operator job vacancies Kerala

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം|Data entry operator job vacancies Kerala Kerala

പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള വൈത്തിരി താലൂക്കിലെ  ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസിലും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലായി പ്രവര്‍ത്തിക്കുന്ന സഹായി കേന്ദ്രങ്ങളിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍മാരെ കരാര്‍ വ്യവസ്ഥയിൽ നിയമിക്കുന്നു.

പ്രതിമാസം 12,000 രൂപയാണ് ഹോണറേറിയം.

യോഗ്യത വിവരങ്ങൾ.

പ്ലസ്ടു പാസായവരും ഡാറ്റാ എന്‍ട്രി(ഇംഗ്ലീഷ്,മലയാളം), ഇന്റര്‍നെറ്റ് എന്നിവയിൽ പരിജ്ഞാനമുള്ളവരുമായ 18നും 40നും ഇടയില്‍ പ്രായമുള്ള വൈത്തിരി താലൂക്കില്‍ സ്ഥിരതാമസക്കാരായ പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട യുവതി യുവാക്കള്‍ക്ക് ഈ ജോലിക്കായി അപേക്ഷിക്കാം.

താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയുമായി (ബയോഡാറ്റ സഹിതം) വയനാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസില്‍ ഡിസംബര്‍ 28ന് രാവിലെ 10ന് നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം.

ടെക്‌നിക്കല്‍ അസ്സിസ്റ്റന്റ് നിയമനം

പുനലൂര്‍ മെയിന്റനന്‍സ് ട്രിബ്യൂണലില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്‍ഡ് തസ്തികയിലേക്ക് കരാര്‍ നിയമനം. നിയമനകാലാവധി : ഒരു വര്‍ഷം. പ്രായപരിധി 18-35.

യോഗ്യത: അംഗീകൃത സര്‍വ്വകലാശാലബിരുദം എം എസ് ഡബ്ല്യൂ യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന.വേഡ് പ്രോസസിങില്‍ (മലയാളം,ഇംഗ്ലീഷ്) സര്‍ക്കാര്‍ അംഗീകൃത കോഴ്‌സ് പാസായിരിക്കണം.

ഒറിജിനല്‍ രേഖകള്‍, ബയോഡേറ്റാ, യോഗ്യതാ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ഹാജരാകണം.
വിവരങ്ങള്‍ക്ക് : ജില്ലാ സാമൂഹ്യനീതി ഓഫീസ്. ഫോണ്‍- 0474-2790971.