നാഷണൽ ആയുഷ് മിഷനിൽ വിവിധ തസ്തികളിൽ ഇന്റർവഴി ജോലി| National Ayush mission job vacancies Kerala 2024 - JobWalk.in

Post Top Ad

Tuesday, December 26, 2023

നാഷണൽ ആയുഷ് മിഷനിൽ വിവിധ തസ്തികളിൽ ഇന്റർവഴി ജോലി| National Ayush mission job vacancies Kerala 2024

National Ayush mission job vacancies Kerala 2024

നാഷണൽ ആയുഷ് മിഷനിൽ വിവിധ തസ്തികളിൽ ഇന്റർവഴി ജോലി| National Ayush mission job vacancies Kerala 2024

വാക്-ഇൻ-ഇന്റർവ്യൂ vazhi ജോലി
നാഷണൽ ആയുഷ് മിഷൻ വിവിധ തസ്തികകളിലേക്ക് വിവിധ ദിവസങ്ങളിൽ നടക്കുന്ന ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ കൊടുത്തിരിക്കുന്ന ജോലി വിവരങ്ങൾ പൂർണമായും വായിച്ചു മനസ്സിലാക്കിയശേഷം നേരിട്ടോ തപാൽ മാർഗ്ഗമോ അപേക്ഷിക്കാം.


ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പ്രോജക്ടിലേക്ക് മൾട്ടി പർപ്പസ് വർക്കർ, യോഗ ഡെമോൻസ്ട്രേറ്റർ, സാനിറ്റേഷൻ വർക്കർ എന്നീ തസ്തികളിൽ അപേക്ഷ ക്ഷണിച്ചു.

ജോലി ഒഴിവും ഇന്റർവ്യൂ ദിവസവും

1.മൾട്ടി പർപ്പസ് വർക്കർ തസ്തികയിലെ ഇന്റർവ്യൂ ജനുവരി 5ന്,

2.യോഗ ഡെമോൻസ്ട്രേറ്റർ തസ്തികയിലെ ഇന്റർവ്യൂ ജനുവരി 9ന്,

3.സാനിറ്റേഷൻ വർക്കർ ഇന്റർവ്യൂ ജനുവരി 16നും രാവിലെ 11 മണിക്ക് നടക്കും.

അപേക്ഷകൾ തിരുവനന്തപുരം ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ  (നാഷണൽ ആയുഷ്-മിഷൻ) നേരിട്ടോ തപാൽ മുഖേനയോ ഡിസംബർ 29 മുമ്പ് നൽകണം.

യോഗ്യത, പ്രായം എന്നിവ സംബന്ധിച്ച വിവരങ്ങൾ www.nam.kerala.gov.inൽ ലഭ്യമാണ്.