കേരള സർക്കാർ താൽക്കാലിക ജോലി ഒഴിവുകൾ |Kerala government temporary job recruitment 2024 notification - JobWalk.in

Post Top Ad

Wednesday, December 27, 2023

കേരള സർക്കാർ താൽക്കാലിക ജോലി ഒഴിവുകൾ |Kerala government temporary job recruitment 2024 notification

Kerala government temporary job recruitment 2024 notification

കേരള സർക്കാർ താൽക്കാലിക ജോലി ഒഴിവുകൾ |Kerala government temporary job recruitment 2024 notification

കേരള സർക്കാരിന് കീഴിൽ  വിവിധ ജില്ലകളിലായി വന്നിട്ടുള്ള നിരവധി സർക്കാർ താൽക്കാലിക ജോലി അവസരങ്ങൾ ചുവടെ കൊടുക്കുന്നു. വിവിധ യോഗ്യതയുള്ളവർക്ക് നേരിട്ട് തന്നെ ജോലി നേടാവുന്ന ഒഴിവുകൾ ആണ്, താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓരോ ജോലി വിവരങ്ങളും വ്യക്തമായി വായിച്ചു മനസ്സിലാക്കിയ ശേഷം ജോലി നേടുക.

ഇ.സി.ജി ടെക്‌നീഷ്യന്‍ ഒഴിവ്

പൂന്തുറ സാമൂഹികആരോഗ്യ കേന്ദ്രത്തിലെ ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി മുഖേന താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഇ.സി.ജി ടെക്‌നീഷ്യനെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. ജനുവരി 4 നു 10.30 am to 1pm വരെ ഇന്റർവ്യൂ, വി.എച്ച്.എസ്.സി ഇ.സി.ജിയും ഒ. ജി മെട്രിക്‌സുമാണ് യോഗ്യത. ഒഴിവുകൾ ഒന്നിലേക്ക് ആണ് ഇന്റർവ്യൂ എന്ന് മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2380427

അധ്യാപക ഒഴിവ്

കൊല്ലം ജില്ലയിലെ എയ്ഡഡ് ഹയർ സെക്കന്ററി സ്കൂളിൽ സംസ്കൃതം ഹയർസെക്കന്ററി ടീച്ചർ തസ്തികയിൽ ഭിന്നശേഷി കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവിലേക്ക് അപേക്ഷിക്കാവുന്നതാണ്.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 2023 ഡിസംബർ 30നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാക്കേണ്ടതാണ്.നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കേണ്ടതാണ്.

ബയോമെഡിക്കൽ എൻജിനിയർ നിയമനം

റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ബയോമെഡിക്കൽ എൻജിനിയർ നിയമനത്തിനായി ജനുവരി 10ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in

കരാർ നിയമനം

National Ayush  mission Keralaനിരവധി ജോലി ഒഴിവുകലിലേക്ക്  ഇപ്പോൾ അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 10. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in, https://ift.tt/DxQZje7, 0471-2474550.

ഡെപ്യൂട്ടേഷൻ നിയമനം

തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ സിസ്റ്റം മാനേജർ തസ്തികയിൽ നിലവിൽ വരുന്ന ഒരു ഒഴിവിലേക്ക് ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിലേക്കായി വിജ്ഞാപനം അപേക്ഷ ക്ഷണിച്ചു.

തസ്തികയിലേക്ക് ആവശ്യമായ യോഗ്യത, ശമ്പള സ്കെയിൽ എന്നിവ വിശദമാക്കിക്കൊണ്ടുള്ള വിജ്ഞാപനം www.cee-kerala.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് പ്രസ്തുത ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രവേശന പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷം ഡെപ്യുട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

താത്പര്യമുള്ളവർ കെ.എസ്.ആർ-144 അനുസരിച്ചുള്ള പ്രഫോർമയും ബയോഡേറ്റും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ജനുവരി 15 ന് മുൻപ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സിബസ് ടെർമിനൽ കോംപ്ലക്സ് (ഏഴാം നില) തമ്പാനൂർ, തിരുവനന്തപുരം- 1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കണം.

കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജിൽ ഒഴിവുകൾ

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വകുപ്പിൽ പ്രൊഫസർ തസ്തികയിലും, അനാട്ടമി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലും സർജറി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലും ഓരോ ഒഴിവുകളിലേക്ക് (ആകെ 3 ഒഴിവുകൾ)

റീ എംപ്ലോയ്മെന്റ് വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഗവ. / എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി / നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതി നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസംബർ 30നു മുമ്പായി പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസർ ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, തിരുവനന്തപുരം – 695009 എന്ന മേൽവിലാസത്തിൽ അയയ്ക്കണം.

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം: കൂടിക്കാഴ്ച 30 ന്

കൊഴിഞ്ഞാമ്പാറ ഗവ ഐ.ടി.ഐയിലെ ഫിറ്റര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് ഡിസംബര്‍ 30 ന് രാവിലെ 11 ന് കൂടിക്കാഴ്ച നടത്തും. മെക്കാനിക്കല്‍ ബ്രാഞ്ചിലുള്ള മൂന്ന് വര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ മെക്കാനിക്കല്‍ ബ്രാഞ്ചിലുള്ള എന്‍ജിനീയറിങ് ഡിഗ്രി അല്ലെങ്കില്‍ ഫിറ്റര്‍ ട്രേഡിലുള്ള എന്‍.ടി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

ജോലി നേടാൻ ആഗ്രഹിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റ്, മറ്റു പകർപ്പുകളും സഹിതം നേരിട്ട് തന്നെ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു

സെക്യൂരിറ്റി ഗാര്‍ഡ് നിയമനം

ദിവസം വേദനത്തിൽ  താലൂക്ക് ആശുപത്രിയില്‍  സെക്യൂരിറ്റി ഗാര്‍ഡ് നിയമനം നടത്തുന്നു താത്പര്യമുള്ള വിമുക്തഭടന്മാര്‍ ബയോഡാറ്റ, ഡിസ്ചാര്‍ജ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിസംബര്‍ 29 ന് രാവിലെ 11.30 ന് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവിന് നേരിട്ടെത്തണം. ചിറ്റൂര്‍ മേഖലയിലെ വിമുക്തഭടന്മാര്‍ക്ക് മുന്‍ഗണന ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.