മിൽമയിലും, കുടുംബശ്രീയിലും, ആരോഗ്യ കേരളത്തിലും, ശ്രീചിത്രയിലും, IIT യിലും ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Monday, December 11, 2023

മിൽമയിലും, കുടുംബശ്രീയിലും, ആരോഗ്യ കേരളത്തിലും, ശ്രീചിത്രയിലും, IIT യിലും ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ

മിൽമയിലും, കുടുംബശ്രീയിലും, ആരോഗ്യ  കേരളത്തിലും, ശ്രീചിത്രയിലും, IIT യിലും ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ


കേരളത്തിലെ ജോലി അന്വേഷകർ കാത്തിരുന്ന വിവിധ സ്ഥാപനങ്ങളിലെ നിരവധി ജോലി അവസരങ്ങൾ,ചുവടെ ചേർക്കുന്നു, പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, ജോലിക്കായ് അപ്ലൈ ചെയ്യുക, ഷെയർ കൂടി ചെയ്യുക.

🛑മിൽമയിൽ 5 ഓഫിസർ/ അപ്രന്റിസ്

തിരുവനന്തപുരം റീജനൽ കോഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയൻ ലിമിറ്റഡിൽ അസിസ്‌റ്റന്റ് ക്വാളിറ്റി അഷ്വറൻസ് ഓഫിസർ, മാനേജ്‌മെന്റ് അപ്രന്റ്റിസ് (ഫിനാൻസ്) തസ്‌തികകളിൽ താൽക്കാലിക നിയമനം. 5 ഒഴിവ്. ഇന്റർവ്യൂ ഡിസംബർ 12, 13 തീയതി gl. www.milmatrcmpu.com.

🛑CWRDM: പ്രോജക്ട് സ്റ്റാഫ്

കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡവലപ്മെന്റ് ആൻഡ് മാനേജ്മെന്റിൽ 2 പ്രോജക്ട് സ്റ്റാഫ് ഒഴിവ്.തസ്തിക, യോഗ്യത, ശമ്പളം, ഇന്റർവ്യൂ തീയതി:

പ്രോജക്ട് അസിസ്റ്റന്റ്: ഒന്നാം ക്ലാസ് ബിഎസ്‌സി അഗ്രികൾചർ/ഹോർ ട്ടികൾചർ/ഫ്ലോറികൾചർ/ബോട്ടണി; 19,000; ഡിസംബർ 18.

പ്രോജക്ട് ഫെലോ: ഒന്നാം ക്ലാസ് എംടെക് ഹൈഡ്രോളജി/വാട്ടർ റിസോ ഴ്സസ് എൻജിനീയറിങ്/തത്തുല്യം, ബിടെക് സിവിൽ എൻജിനീയറിങ്; 27,800; ഡിസംബർ 19.പ്രായപരിധി: 36. അർഹർക്ക് ഇളവ്.
www.cwrdm.kerala.gov.in

🛑കുടുംബശ്രീ മിഷനിൽ ഓഫിസർ/മാനേജർ

കുടുംബശ്രീ സംസ്‌ഥാന മിഷനിൽ ചീഫ് ഓപ്പറേറ്റിങ് ഓഫിസർ (മാർക്ക റ്റിങ്), ‌സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (മാർ ക്കറ്റിങ്) തസ്‌തികകളിൽ കരാർ നിയമ നം. ഓരോ ഒഴിവു വീതം. ഓൺലൈൻ അപേക്ഷ ഡിസംബർ 15 വരെ.
www.kudumbashree.org

🛑ആരോഗ്യ കേരളത്തിൽ 20 ഒഴിവ് 

വയനാട്
നാഷനൽ ഹെൽത്ത് മിഷനു കീഴിൽ വയനാട്ടിലെ ആരോഗ്യ സ്ഥാപനങ്ങളിൽ കരാർ നിയമനം. 19 ഒഴിവ്. ഡിസംബർ 14 വരെ അപേക്ഷിക്കാം.

തസ്തികകൾ: മെഡിക്കൽ ഓഫിസർ, പീഡിയാട്രീഷ്യൻ, ഓഫിസ് സെക്രട്ടറി, ഡേറ്റ എൻട്രി ഓപ്പറേറ്റർ, സ്പെഷൽ എജ്യുക്കേറ്റർ, ഫാർ മസിസ്റ്റ്, കൗൺസലർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, അനസ്തീസി യോളജിസ്റ്റ്, ഡെന്റൽ ഹൈജീനിസ്റ്റ്, ഗൈനക്കോളജിസ്റ്റ്.

വയനാട് നാഷനൽ ഹെൽത്ത് മിഷനു കീഴിൽ സൈക്യാട്രിസ്റ്റ് ഒഴിവ്. കരാർ/ദിവസ വേതന നിയമനം. ഡിസംബർ 14 വരെ അപേക്ഷിക്കാം.

യോഗ്യത: എംഡി/ഡിപ്ലോമ ഇൻ സൈക്യാട്രിക് മെഡിസിൻ. പ്രായപരിധി: 67. ശമ്പളം: പ്രതിദിനം 2000.

തൃശൂർ
നാഷനൽ ഹെൽത്ത് മിഷനു കീഴിൽ തൃശൂരിലെ ആരോഗ്യ സ്ഥാപനങ്ങളിൽ ജൂനിയർ കൺസൽറ്റൻ്റ് (എം ആൻഡ് ഇ), ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ് ഒഴിവ്. കരാർ നിയമനം.
ഇന്റർവ്യൂ ഡിസംബർ 14 ന്.  https://ift.tt/dC5cDe1

🛑ശ്രീചിത്രയിൽ 5 ഒഴിവ്

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റി റ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ 5 ഒഴിവ്.
വ്യത്യസ്ത വിജ്ഞാപനം.

തസ്ത‌ികകൾ: പ്രോജക്‌ട് ടെക്നിക്കൽ ഓഫിസർ, സയന്റിസ്‌റ്റ്-സി (അഡ്‌ഹോക്) ഇൻ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ, ജൂനിയർ റിസർച് ഫെലോ, അപ്രൻ്റിസ് ഇൻ സിഎസ്ആർ                   ടെക്നോളജി  www.sctimst.ac.in

🛑NIT യിൽ പ്രോജക്ട് സ്റ്റാഫ്‌ 

കോഴിക്കോട് നാഷനൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ പ്രോജക്‌ട് ലീഡ്/ പോസ്റ്റ് ഡോക്ട‌റൽ ഫെലോ, പ്രോജക്‌ട് ഫെലോ/ ജെആർഎഫ്/എസ്‌ആർഎഫ് അവസരം. 3 ഒഴിവുകളുണ്ട്. കരാർ നിയമനം. ഓൺലൈൻ അപേക്ഷ ഡിസംബർ 12 വരെ.
www.nitc.ac.in

🛑IIT പാലക്കാട്: 4 ഒഴിവ്

പാലക്കാട് ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ടെക്നോ ളജിയിൽ കോഓർഡിനേറ്റർ/ഓഫിസർ. 4 ഒഴിവ്.

തസ്‌തിക, യോഗ്യത, ശമ്പളം:

പ്രോഗ്രാം കോഓർഡിനേറ്റർ:
60% മാർക്കോ ടെ ബിരുദം (സയൻസ്/എൻജിനീയറിങ്), 60% മാർക്കോടെ എംബിഎ (പ്രോജക്‌ട് മാനേജ്മെന്റ്/ ബിസിനസ് ഡവലപ്മെന്റ്/മാർക്കറ്റിങ്). 2 വർഷ പരിചയ മുൻഗണന 30,000-40,000.

അഡ്മ‌ിൻ ഓഫിസർ: ബിരുദം/പിജി/എംബിഎ,5 വർഷ പരിചയം ,
സാലറി: 40,000-45,000.
കൂടുതൽ വിവരങ്ങൾക്ക് : www.iitpkd.ac.in