പാലിയേറ്റീവ് പരിചരണ പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്‌സിനെ നിയമിക്കുന്നു |arogyakeralam new vacancies 2023 - JobWalk.in

Post Top Ad

Saturday, December 16, 2023

പാലിയേറ്റീവ് പരിചരണ പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്‌സിനെ നിയമിക്കുന്നു |arogyakeralam new vacancies 2023

Applications are invited for the appointment of Palliative Nurse jobs| arogyakeralam new vacancies 2023

പാലിയേറ്റീവ് പരിചരണ പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്‌സിനെ നിയമിക്കുന്നു |arogyakeralam new vacancies 2023

മാങ്കുളം ഗ്രാമപഞ്ചായത്ത് നടപ്പിലാക്കി വരുന്ന കിടപ്പിലായ രോഗികള്‍ക്കും മാറാരോഗികള്‍ക്കും ഗൃഹ കേന്ദ്രീകൃത പരിചരണം കൊടുക്കുന്ന പാലിയേറ്റീവ് പരിചരണ പദ്ധതിയിലേക്ക് പാലിയേറ്റീവ് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തും.

ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഓക്‌സിലറി നഴ്‌സിങ് ആന്റ് മിഡൈ്വഫറി കോഴ്‌സ് അല്ലെങ്കില്‍ ജെ പി എച്ച് എന്‍ കോഴ്‌സ് പാസായിരിക്കണം.

കൂടാതെ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും മൂന്നുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് ഓക്‌സിലറി നഴ്‌സിങ് (ബിസിസിപിഎഎന്‍) കോഴ്‌സ്.

 അല്ലെങ്കില്‍ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും മൂന്നുമാസത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് (സിസിസിപിഎഎന്‍) എന്നിവയിൽ എതെങ്കിലും വിജയിച്ചിരിക്കണം.

അല്ലെങ്കില്‍ ജനറല്‍ നഴ്‌സിങ് ആന്റ്റ് മിഡൈ്വഫറി കോഴ്‌സോ ബി എസ് സി നഴ്‌സിങ് കോഴ്‌സ് പാസായിരിക്കണം.


 കൂടാതെ ആരോഗ്യവകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും ഒന്നര മാസത്തെ ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ പാലിയേറ്റീവ് നഴ്‌സ് (ബിസിസിപിഎന്‍) വിജയിച്ചിരിക്കണം.

അപേക്ഷകള്‍ മാങ്കുളം കുടുംബാരോഗ്യ കേന്ദ്രം ഓഫീസില്‍ ഡിസംബര്‍ 22 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും