റെയിൽവേയിൽ 2903 ഒഴിവുകൾ നിരവധി തസ്തികളിലേക്ക് അവസരം |railway jobs 2023 - JobWalk.in

Post Top Ad

Tuesday, December 5, 2023

റെയിൽവേയിൽ 2903 ഒഴിവുകൾ നിരവധി തസ്തികളിലേക്ക് അവസരം |railway jobs 2023

റെയിൽവേയിൽ 2903 ഒഴിവുകൾ നിരവധി തസ്തികളിലേക്ക് അവസരം |railway jobs 2023സൗത്ത് ഈസ്‌റ്റേൺ റെയിൽവേയിൽ 1785 ജോലി ഒഴിവ്

കൊൽക്കത്ത ആസ്‌ഥാനമായ സൗത്ത് ഈസ്‌റ്റേൺ റെയിൽവേയുടെ വർക്ഷോപ്പുകളിൽ അപ്രന്റിസ് അവസരം. വിവിധ ട്രേഡുകളിലായി 1785 ഒഴിവ്. ഡിസംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, വെൽഡർ (ജി ആൻഡ് ഇ), മെക്കാനിക് (ഡീസൽ), മെഷിനിസ്‌റ്റ്, പെയിൻ്റർ (ജനറൽ), റഫ്രിജറേറ്റർ ആൻഡ് എസി മെക്കാനിക്, ഇലക്ട്രോണിക്സ‌് ആൻഡ് മെക്കാനിക്, കേബിൾ ജോയിന്റർ/ക്രെയ്ൻ ഓപ്പറേറ്റർ, കാർപെന്റർ, പെയിന്റർ, വയർമാൻ, വൈൻഡർ (ആർമേച്ചർ), ലൈൻമാൻ, ട്രിമ്മർ, എംഎംടിഎം, ഫോർജർ ആൻഡ് ഹീറ്റ് ട്രീറ്റർ.

യോഗ്യത: 50% മാർക്കോടെ പത്താം ക്ലാസ് (10+2), ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം (എൻസിവിടി/എസ്സിവിടി).

പ്രായം: 15-24. അർഹർക്ക് ഇളവ്.
സ്‌റ്റൈപൻഡ്: ചട്ടപ്രകാരം.

തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി.

ഫീസ്: 100. ഓൺലൈനായി ഫീസടയ്ക്കണം. + പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾക്ക് ഫീസില്ല : www.rrcser.co.in

📓നോർത്ത് ഈസ്‌റ്റേൺ റെയിൽവേ: 1104 ജോലി ഒഴിവ്

ഗോരഖ്പുർ ആസ്‌ഥാനമായ നോർത്ത് ഈ സ്‌റ്റേൺ റെയിൽവേയുടെ വിവിധ വർക്ഷോപ്/ യൂണിറ്റുകളിൽ അപ്രൻ്റിസ് അവസരം. വിവിധ ട്രേഡുകളിലായി 1104 ഒഴിവ്. ഒരു വർഷമാണു പരിശീലനം. ഡിസംബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം.


ഒഴിവുള്ള ട്രേഡുകൾ: ഫിറ്റർ, വെൽഡർ, ഇല ക്ട്രീഷ്യൻ, കാർപെൻ്റർ, പെയിൻ്റർ, മെഷിനിസ്റ്റ്, ടർണർ, മെക്കാനിക് ഡീസൽ, ട്രിമ്മർ.

യോഗ്യത: 50% മാർക്കോടെ ഹൈസ്കൂൾ/ പത്താം ക്ലാസ് ജയം, ബന്ധപ്പെട്ട ട്രേഡിൽ ഐടി
ഐ.

പ്രായം: 15-24. അർഹർക്ക് ഇളവ്.
സ്‌റ്റൈപൻഡ്: ചട്ടപ്രകാരം.
തിരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി.

ഫീസ്: 100. ഓൺലൈനായി ഫീസടയ്ക്കണം. പട്ടികവിഭാഗം, ഇഡബ്ല്യുഎസ്, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല.
https://ift.tt/QfF0gV7

📓റെയിൽടെൽ: 14 ഒഴിവ്

റെയിൽടെൽ കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ കോർപറേറ്റ്, റീജനൽ ഓഫിസുകളിൽ 14ഗ്രാജേറ്റ്/ഡിപ്ലോമ എൻജിനീയർ അപ്രൻ്റിസ് അവസരം. ഒരു വർഷ പരിശീലനം. എറണാകുള ത്തും ഒഴിവ്. ഡിസംബർ 15 വരെ അപേക്ഷിക്കാം.

ഒഴിവുള്ള വിഭാഗങ്ങൾ:

ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ്, സിവിൽ, ഇലക്ട്രിക്കൽ ആൻഡ് ഇല ക്ട്രോണിക് എൻജിനീയറിങ്.
 www.railtelindia.com

📓 റെയിൽവേയിൽ 8 സ്കൗട്‌സ് ക്വോട്ട ഒഴിവ്

നോർത്ത് സെൻട്രൽ റെയിൽവേയിൽ സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സ് ക്വോട്ടയിൽ 8 ഒഴിവ്. ഡിസം ബർ 24 വരെ ഓൺലൈനായി അപേക്ഷിക്കാം. ലെവൽ -1, ലെവൽ -2തസ്‌തികകളാണ്.
https://ift.tt/K9YSzBa