മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റ൯ഡർ കം ക്ലീനർ തുടങ്ങി വിവിധ ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Sunday, November 12, 2023

മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റ൯ഡർ കം ക്ലീനർ തുടങ്ങി വിവിധ ജോലി ഒഴിവുകൾ

വിവിധ മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്കാലിക ജോലി നേടാം.


അറ്റ൯ഡർ കം ക്ലീനർ താത്കാലിക ജോലി നിയമനം നടത്തുന്നു.

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റ൯ഡർ കം ക്ലീനർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു.

യോഗ്യത : എസ് എസ് എല്‍ സി പാസ്.

പ്രായപരിധി : 2023 ജനുവരി ഒന്നിന് 18-41. താത്പര്യമുളളവർ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം നവംബർ 13 ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ സിസിഎം ഹാളിൽ രാവിലെ 11-ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കാം.

രജിസ്ട്രേഷ൯ അന്നേ ദിവസം രാവിലെ 10 മുതൽ 10.30 വരെ മാത്രമായിരിക്കും. സംവരണ വിഭാഗങ്ങൾക്കുളള പ്രായപരിധി ജനറൽ വിഭാഗം 36 വയസ്, ഒബിസി 39 വയസ്, പട്ടികജാതി/പട്ടിക വർഗം 41 വയസ്. സംവരണ വിഭാഗങ്ങളിൽ ഉളളവർ വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം.

🆕 തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ തൊഴിലവസരം

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ മള്‍ട്ടി ഡിസിപ്‌ളിനറി റിസര്‍ച്ച് യൂണിറ്റിന് കീഴില്‍ വിവിധ തസ്തികകളില്‍ ഇന്റര്‍വ്യൂ നടത്തുന്നു. 

ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം ഇന്റര്‍വ്യൂനായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പളിന്റെ മുളങ്കുന്നത്ത്കാവിലുള്ള കാര്യാലയത്തില്‍ ഹാജരാകണം.

റിസര്‍ച്ച് സൈന്റിസ്റ്റ് തസ്തിയിലേക്ക് നവംബര്‍ 28 നും ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ നവംബര്‍ 29 നും, ലാബ് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നവംബര്‍ 30 നും ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ-മെയില്‍ principalmctcr@gmail.com, വെബ്‌സൈറ്റ് www.gmctsr.org
ഫോണ്‍: 0487 2200319.