കുടുംബശ്രീയിൽ ജോലി നേടാൻ അവസരം, കരാർ നിയമനം വഴി ജോലി - JobWalk.in

Post Top Ad

Saturday, April 22, 2023

കുടുംബശ്രീയിൽ ജോലി നേടാൻ അവസരം, കരാർ നിയമനം വഴി ജോലി


 കുടുംബശ്രീ സംസ്ഥാന മിഷനിൽ ഒഴിവുള്ള ഗ്രാഫിക് ഡിസൈനർ തസ്തികയിലേയ്ക്ക് ചുവടെ ചേർക്കുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിയമനം കരാർ വ്യവസ്ഥയിലായിരിക്കും.


തസ്തിക: ഗ്രാഫിക് ഡിസൈനർ (സംസ്ഥാന മിഷൻ)

നിയമന രീതി
കരാർ നിയമനം (കരാറിൽ ഏർപ്പെടുന്ന ദിവസം മുതൽ ആ സാമ്പത്തിക വർഷം അവസാനിക്കുന്ന തീയതി വരെയായിരിക്കും കരാർ കാലാവധി

വിദ്യാഭ്യാസ യോഗ്യത : ബി.എഫ്.എ അപ്ലൈഡ് ആർട്ട്സ്, ഗ്രാഫിക് ഡിസൈനിംഗിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തിപരിചയം. ഡിസൈനിംഗ് സോഫ്റ്റ്വെയറുകൾ ഉപയോഗി ക്കുന്നതിൽ പ്രാവീണ്യം. (ഇൻഡിസൈൻ, അഡോബ് ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റർ/കോറൽ ഡാ, മോഷൻ ഗ്രാഫിക്സ് തുടങ്ങിയവ),

സർക്കാർ വകുപ്പുകളിലും ഔദ്യോഗിക പ്രസിദ്ധീകര ണങ്ങളിലും പ്രവർത്തിച്ചിട്ടുള്ളവർക്ക് മുൻഗണന,

വേതനം: 40,000 രൂപ പ്രതിമാസം.

ജോലിയുടെ സ്വഭാവം

കുടുംബശ്രീ മുഖേന സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലും നടപ്പാക്കുന്ന സ്ത്രീശാക്തീകരണ ദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനങ്ങൾ, പ്രമുഖ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടന പരിപാടികൾ, വിവിധ ക്യാമ്പെയ്നുകൾ, സെമിനാറുകൾ, ശിൽപ്പശാലകൾ, ദേശീയ സരസ് മേള, ഭക്ഷ്യമേളകൾ, സംരംഭക മേളകൾ എന്നിവയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ, ബാനറുകൾ, ഹോർഡിങ്ങ്സ് കൂടാതെ വിവിധ പദ്ധതികൾ സംബന്ധിച്ച പുസ്തകങ്ങൾ, മാസിക, ബ്രോഷറുകൾ.

കൈപ്പുസ്തകങ്ങൾ, എന്നിവയുടെ ലേ ഔട്ട് ആൻഡ് ഡിസൈനിങ്ങ് ജോലികൾ, ലോഗോ ഡിസൈനിങ്ങ് തുടങ്ങിയവ.

അപേക്ഷ സമർപ്പിക്കേണ്ട രീതി

1. അപേക്ഷ നിശ്ചിത ഫോർമാറ്റിൽ സമർപ്പിക്കേണ്ടതാണ്.

2.അപേക്ഷകൾ എക്സിക്യൂട്ടീവ് ഡയറക്ടർ, സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ, ട്രിഡ് ബിൽഡിംഗ് (മൂന്നാം നില, മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം - 695011 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.

3.അപേക്ഷാർത്ഥികൾ 500 രൂപ പരീക്ഷാഫീസായി അടയ്ക്കേണ്ടതാണ്.

4. എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ എന്ന പേരിൽ എടുത്ത 500 രൂപ യുടെ ഡി.ഡി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

നിയമന പ്രക്രിയ ചുവടെ ചേർക്കുന്നു 

1.സമർപ്പിക്കപ്പെട്ട ബയോഡേറ്റകളും, പ്രവൃത്തിപരിചയവും വിശദമായി പരി ശോധിച്ച്, സ്ക്രീനിംഗ് നടത്തി യോഗ്യമായ അപേക്ഷകൾ മാത്രം തെര ഞ്ഞെടുക്കുന്നതിനുള്ള പൂർണ്ണ അധികാരം കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർക്കായിരിക്കും.

2. ഉദ്യോഗാർത്ഥികളുടെ ബയോഡാറ്റ സ്ക്രീനിംഗ് നടത്തി യോഗ്യതയും, പ്രവൃത്തിപരിചയവും പരിഗണിച്ച് യോഗ്യരായവരെ അഭിമുഖത്തിനു വിളിച്ച് അവരിൽ നിന്നും അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കും. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതലാണെങ്കിൽ എഴുത്തു പരീക്ഷയും, ഇന്റർവ്യൂവുമോ അല്ലെങ്കിൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും ഇന്റർവ്യൂവുമോ ഏതാണ് അനുയോജ്യമായത് ആ രീതിയിൽ നിയമന ക്രിയ നടത്തുന്നതിന് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർക്ക് അധി കാരമുണ്ടായിരിക്കുന്നതാണ്.

3.അപേക്ഷകൻ) പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ് 

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 25/04/2023, വൈകുന്നേരം 5 മണി.
മറ്റു നിബന്ധനകൾ

1.യഥാസമയം ലഭിക്കാത്ത അപേക്ഷകളും, അംഗീകരിച്ച യോഗ്യതകൾ ഇല്ലാ അപേക്ഷകളും പരിഗണിക്കുന്നതല്ല.

2.റാങ്ക് ലിസ്റ്റിൽ നിന്നും നിയമന ശുപാർശ ലഭിക്കുന്ന ഉദ്യോഗാർഥി യഥാസ മയം ജോലിയിൽ പ്രവേശിക്കാത്ത പക്ഷം, ടി നിയമനം റദ്ദാകുന്നതും, ലിസ്റ്റിൽ നിന്നും ഒഴിവാക്കപ്പെടുന്നതുമാണ്.

റാങ്ക് ലിസ്റ്റിന്റെ കാലാവധി പ്രസിദ്ധീകരിച്ച തീയതി മുതൽ 1 വർഷമായിരിക്കും 

4.പ്രസ്തുത തസ്തികയിലേയ്ക്ക് ആവശ്യപ്പെട്ട പ്രവൃത്തിപരിചയം നിയമനം ലഭിക്കുന്നതിനുള്ള നിബന്ധന മാത്രമാണ്. പുതിയ തസ്തികയിൽ പ്രവേശിച്ചു കഴിഞ്ഞാൽ പ്രസ്തുത പ്രവൃത്തിപരിചയം ടി തസ്തികയുടെ വേതന വർദ്ധന വിനോ മറ്റ് ആനുകൂല്യങ്ങൾക്കോ പരിഗണിക്കുന്നതല്ല.