താത്കാലിക സർക്കാർ ജോലി ഒഴുവുകൾ പരീക്ഷ ഇല്ലാതെ ജോലി നേടാം - JobWalk.in

Post Top Ad

Saturday, April 22, 2023

താത്കാലിക സർക്കാർ ജോലി ഒഴുവുകൾ പരീക്ഷ ഇല്ലാതെ ജോലി നേടാം

സർക്കാർ സ്ഥാപനങ്ങളിൽ വന്നിട്ടുള്ള പരീക്ഷ എഴുതാതെ ജോലി നേടാവുന്ന നിരവധി താത്കാലിക, ദിവസ വേതന ജോലി ഒഴിവുകൾ, നിങ്ങളുടെ ജില്ലകളിലും അവസരം പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ഷെയർ ചെയ്യുക ജോലി നേടുക.

ട്രാക്ടർ ഡ്രൈവർ അപേക്ഷ ക്ഷണിച്ചു

എറണാകുളം ജില്ലയിലെ ഒരു അർദ്ധ കേന്ദ്രസർക്കാർ സ്ഥാപനത്തിൽ പട്ടിക ജാതി (എസ്.സി) വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ ട്രാക്ടർ ഡ്രൈവറുടെ ഒരു ഒഴിവു നിലവിലുണ്ട്. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 29/04/2023 മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പത്താം ക്ലാസ് യോഗ്യതയും, സാധുവായ ട്രാക്ടർ ഡ്രൈവിംഗ് ലൈസൻസ്, നിശ്ചിത മേഖലയിൽ 3 വർഷത്തെ പ്രവൃത്തി പരിചയം, മോട്ടോർ മെക്കാനിസത്തിൽ അറിവ് ഉണ്ടായിരിക്കണം. പ്രായപരിധി 18-30 (അനുവദനീയമായ വയസിളവ് SC-35), പ്രതിമാസ ശമ്പളം- 27462 രൂപ

സ്റ്റാഫ് നേഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍സ്, ഡയാലിസിസ് ടെക്‌നീഷ്യന്‍, പള്‍മൊണറി ടെക്‌നീഷ്യന്‍ അപേക്ഷ ക്ഷണിച്ചു
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ താത്കാലികാടിസ്ഥാനത്തില്‍ വിവിധ തസ്തികകകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നേഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍സ്, ഡയാലിസിസ് ടെക്‌നീഷ്യന്‍, പള്‍മൊണറി ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലാണ് നിയമനം. യോഗ്യത : ഡിപ്ലോമ/ബിരുദം, പാരാമെഡിക്കല്‍/നഴ്‌സിംഗ്/ ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 35 വയസ്സില്‍ താഴെ. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും ഏപ്രില്‍ 26 ന് രാവിലെ 10 മണിക്ക് തൊടുപുഴ ജില്ലാ ആശുപത്രിയിലെ കോണ്‍ഫറന്‍സ് ഹാളില്‍വെച്ച് നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04862 – 332680

വനഗവേഷണ സ്ഥാപനത്തിൽ താത്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ മൂന്ന് വർഷം കാലാവധിയുള്ള സമയ ബന്ധിത ഗവേഷണ പദ്ധതിയായ എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് ഇൻസെക്ടറിയം ആൻഡ് ഇൻസെക്ട മോഡൽ സിസ്റ്റം വിത്ത് സ്‌പെഷ്യൽ ഫോകസ് ഓൺ ട്രോപ്പിക്കൽ ഫോറെസ്റ്ററിയിൽ ഒരു പ്രോജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവുണ്ട്. കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ മെയ് 19 ന് രാവിലെ 10 ന് ഇന്റർവ്യൂ നടത്തും. വിശദ വിവരങ്ങൾക്ക്: www.kfri.res.in സന്ദർശിക്കുക.

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

തിരുവനന്തപുരം ചാക്ക ഗവ.ഐ ടി ഐ യിൽ മെഷിനിസ്റ്റ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഓപ്പൺ കാറ്റഗറിയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ താത്കാലികമായി നിയമിക്കുന്നു. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി യും മൂന്നു വർഷത്തെ പ്രവൃത്തി പരിചയവും/ എൻ എ സി യും ഒരു വർഷത്തെ പ്രവൃത്തി പരിചയവും/ ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിംഗ് ഡിപ്ലോമ/ ഡിഗ്രി യോഗ്യതയും ഉണ്ടായിരിക്കണം. താത്പര്യമുള്ളവർ 25 ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിനെത്തണം.

സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക നിയമനം

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽ താത്കാലികാടിസ്ഥാന ത്തിൽ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക തസ്തികയിൽ ഹോണറേറിയം അടിസ്ഥാനത്തിൽ നിയമനം നടത്തും. വാക്-ഇൻ-ഇന്റർവ്യൂ ഏപ്രിൽ 25ന് രാവിലെ 11ന് നടക്കും. എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സാണ് നിർദിഷ്ഠ യോഗ്യത. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം രാവിലെ 10.30ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ എത്തണം.

തൊഴിലുറപ്പ് പദ്ധതിയില്‍ താത്ക്കാലിക ഒഴിവ്
പനത്തടി ഗ്രാമപഞ്ചായത്തില്‍ ദേശീയ ഗ്രാമീണ തൊഴില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ദിവസവേതനാ അടിസ്ഥാനത്തില്‍ താത്ക്കാലിക അക്രഡിറ്റഡ് എഞ്ചിനീയര്‍ ഒഴിവ്. സിവില്‍/അഗ്രിക്കള്‍ച്ചറല്‍ എഞ്ചിനീയറിംഗ്, ഡിഗ്രി/അല്ലെങ്കില്‍ മൂന്ന് വര്‍ഷ പോളിടെക്‌നിക് സിവില്‍ ഡിപ്ലോമയും അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ രണ്ട് വര്‍ഷ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ഡിപ്ലോമയും പത്ത് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകള്‍ സഹിതം ഏപ്രില്‍ 28ന് വെള്ളിയാഴ്ച്ച രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ എത്തണം. ഫോണ്‍ 0467 2227300.

സ്റ്റാഫ് നഴ്‌സ് ഒഴിവ്

ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ഭാഗമായി നീലേശ്വരം താലുക്കാശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സ് (പുരുഷന്‍) ഒഴിവ്. യോഗ്യത ബി.എസ്.സി നഴ്‌സിംഗ്/ ജി.എന്‍.എം. നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 24ന് രാവിലെ 10.30ന് കാഞ്ഞങ്ങാട് ചെമ്മട്ടംവയലിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍ 0467 2203118.

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് എഞ്ചിനീയറിംഗ് സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് വിഭാഗങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്. യോഗ്യത അതാത് വിഷയങ്ങളില്‍ ബി.ടെക് / എം.ടെക്. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും സഹിതം ഏപ്രില്‍ 27ന് രാവിലെ 11ന് കോളേജില്‍ നടത്തുന്ന എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. വെബ്‌സൈറ്റ് www.lbscek.ac.in ഫോണ്‍ 04994 250290.

അപേക്ഷ ക്ഷണിച്ചു

ബദിയടുക്ക ഗ്രാമപഞ്ചായത്തില്‍ വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലികള്‍ നിര്‍വഹിക്കുന്നതിന് ഐ.ടി.ഐ/ ഡിപ്ലോമ പാസായ 18നും 40നും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഏപ്രില്‍ 24ന് ഉച്ചയ്ക്ക് രണ്ടിന് ബദിയടുക്ക ഗ്രാമപഞ്ചായത്ത് ഓഫീസില്‍ എത്തണം. ഫോണ്‍ 04998 284026.


അങ്കണവാടി വർക്കർ/ഹെൽപ്പർ

എറിയാട് ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അങ്കണവാടി വർക്കർ, ഹെൽപ്പർമാരുടെ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. എറിയാടുള്ള പഴയ കൊടുങ്ങല്ലൂർ ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിൽ മെയ്‌ 5 വൈകീട്ട് 4 മണി വരെ അപേക്ഷ സ്വീകരിക്കും. വർക്കർ നിയമനത്തിന് പത്താംതരം പാസ്സാകണം. ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കുന്നവർ പത്താംതരം പാസാകാത്തവരും മലയാളം എഴുതാനും വായിക്കാനും കഴിയുന്നവരും ആകണം. അപേക്ഷകർ 18നും 46നും ഇടയിൽ പ്രായപരിധി ഉള്ളവർ ആയിരിക്കണം. ഫോൺ: 0480 2805595.

ലബോറട്ടറി ടെക്‌നീഷ്യൻ നിയമനം

ജില്ലാ ടി.ബി സെന്ററിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ലബോറട്ടറി ടെക്‌നീഷ്യനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത ബി.എസ്.സി എം.എൽ.ടി, ഡി.എം.എൽ.ടി സർട്ടിഫിക്കറ്റ്, പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഒരുവർഷത്തിൽ കുറയാത്ത സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ നിന്നുള്ള പ്രവൃത്തി പരിചയം അഭികാമ്യം. ഉദ്യോഗാർഥികൾക്ക് 40 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 25ന് രാവിലെ 11ന് മഞ്ചേരി ചെരണിയിലുള്ള ജില്ലാ ടി.ബി സെന്ററിൽ അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 7558020661.

വോക്ക് ഇന്‍ ഇന്റര്‍വ്യൂ

അച്ചന്‍കോവില്‍ സര്‍ക്കാര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ മെഡിക്കല്‍ ഓഫീസറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ അംഗീകൃത ബി എ എം എസ് ഡിഗ്രിയും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ എ ക്ലാസ് രജിസ്‌ട്രേഷനുമാണ് യോഗ്യത. പ്രായപരിധി: 18-38 വയസ്. സംവരണ വിഭാഗക്കാര്‍ക്ക് പ്രായപരിധിയില്‍ ഇളവുണ്ടാകും. ശമ്പളം: പ്രതിദിനം 1455 പ്രകാരം പ്രതിമാസം പരമാവധി 39285 രൂപ. താത്പര്യമുള്ളവര്‍ അസല്‍ രേഖകളും പകര്‍പ്പും സഹിതം ഏപ്രില്‍ 26ന് രാവിലെ 10.30ന് ആശ്രാമത്തുള്ള ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0474 2763044