ജനറൽ ആശുപത്രിയിൽ വിവിധ ജില്ലകളിൽ ജോലി നേടാം - JobWalk.in

Post Top Ad

Saturday, April 15, 2023

ജനറൽ ആശുപത്രിയിൽ വിവിധ ജില്ലകളിൽ ജോലി നേടാം
സ്റ്റാഫ് നഴ്സ് എസ്.ഐ.സി.യു താത്കാലിക നിയമനം

എറണാകുളം ജനറൽ ആശുപത്രി, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് സ്റ്റാഫ് നഴ്സ് എസ്.ഐ.സി.യു തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഗവ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിഗ്രി/ഡിപ്ലോമ, കേരള നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ, എസ്.ഐ.സി.യു പ്രവൃത്തി പരിചയം. ഉയർന്ന പ്രായപരിധി 40 വയസ് പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന.

താത്പര്യമുളള ഉദ്യോഗാർഥികൾ ഫോൺ നമ്പർ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ഏപ്രിൽ 22-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. ഇ-മെയിൽ അയക്കുമ്പോൾ ആപ്ലിക്കേഷൻ ഫോർ ദി പോസ്റ്റ് ഓഫ് സ്റ്റാഫ് നഴ്സ് ടു എസ്.ഐ.സി.യു എന്ന് ഇ-മെയിൽ സബ്ജക്ടിൽ വ്യക്തമായി രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ ഓഫീസിൽ നിന്നും ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻറെ ഒറിജിനൽ, തിരിച്ചറിയൽ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരിക്ഷയ്ക്ക് ഹാജരാകണം.

✅️ ആംബുലൻസ് ഡ്രൈവർ നിയമനം

തിരുവനന്തപുരം : നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. എച്ച്.എം.സി വഴിയാണ് നിയമനം. പ്രതിദിന വേതനം 583 രൂപ. ഡ്രൈവിംഗ് ലൈസൻസ് (ഹെവി), അഞ്ച് വർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ഏപ്രിൽ 19 മൂന്ന് മണിയ്ക്കകം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് സൂപ്രണ്ട് ഇൻ ചാർജ് അറിയിച്ചു. ഏപ്രിൽ 20, 2 മണി മുതലാണ് ഇന്റർവ്യൂ.

വാക് ഇൻ ഇന്റർവ്യൂ

എറണാകുളം തൃപ്പൂണിത്തുറ ആസ്ഥാന ആശുപത്രിയിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഡാറ്റാ എൻട്രി ഓപ്പറേഷറ്റർ യോഗ്യത പ്ലസ് ടു, കമ്പ്യൂട്ടർ പരിജ്ഞാനം, മലയാളം ടൈപ്പ് റൈറ്റിംഗ് അഭികാമ്യം, തൃപ്പൂണിത്തുറ നഗരസഭ പരിധിയിലുളളവർക്ക് മുൻഗണന. പ്രായപരിധി 20- 35, പ്രതിമാസ വേതനം 10,000 രൂപ. നിശ്ചിത യോഗ്യതയുളളവർ ഏപ്രിൽ 17ന് രാവിലെ 11ന് തിരിച്ചറിയൽ കാർഡ്, യോഗ്യതകൾ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം വാക് ഇൻ ഇന്റർവ്യൂവിന് സൂപ്രണ്ടിന്റെ ചേംബറിൽ ഹാജരാകണം.

അപേക്ഷ ക്ഷണിച്ചു

തൃശൂർ : ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന്റെ പരിധിയിൽ മലക്കപ്പാറയിൽ പ്രവർത്തിക്കുന്ന ഒ പി ക്ലിനിക്കിലെ വിവിധ തസ്തികകളിലേക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. മെഡിക്കൽ ഓഫീസർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ്, അറ്റൻഡർ, സ്വീപ്പർ എന്നീ തസ്തികളിലെ ഒരോ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. 2024 മാർച്ച് 31 വരെ കരാറടിസ്ഥാനത്തിലാണ് നിയമനം.
പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും തൊഴിലിൽ മുൻപരിചയവും ഉള്ളവർക്ക് മുൻഗണന. വനമേഖലയിൽ പ്രവർത്തിക്കുന്ന ഒ പി ക്ലിനിക്കിന്റെ സാഹചര്യങ്ങളിൽ ആത്മാർത്ഥ മായി പ്രവർത്തിക്കാൻ സന്നദ്ധതയുള്ളവർക്ക് മാത്രം അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ 22. അപേക്ഷ സമർപ്പിക്കേണ്ട വിലാസം: ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ, മിനി സിവിൽ സ്റ്റേഷൻ ബിൽഡിംഗ് ഒന്നാം നില, ചാലക്കുടി - 680307. : 0480-2706100.

ഇന്റർവ്യൂ നടത്തുന്നു

കോഴിക്കോട് : നാഷണൽ ആയുഷ് മിഷൻ ജില്ലാ ഡി.പി.എം.എസ്. യൂണിറ്റിന് കീഴിൽ വനിതാ ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു. ഏപ്രിൽ 19 ന് രാവിലെ 10.30 ന് വെസ്റ്റ് ഹിൽ ഡി.പി.എം.എസ് യൂണിറ്റിലാണ് ഇന്റർവ്യൂ. സർക്കാർ അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് ചെയ്തവരാണ് പങ്കെടുക്കേണ്ടത്.

മാർച്ച് 31 ന് 40 വയസ്സ് കവിയരുത്. ഇന്റർവ്യൂവിൽ പങ്കെടുക്കുന്നവർ ഫോട്ടോയും സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും കരുതണം. പ്രതിമാസ ശമ്പളം 14,700 രൂപ.
കൂടുതൽ വിവരങ്ങൾക്ക് : 8078223001