ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ 465 അപ്രന്റിസുകളുടെ ഒഴിവുകൾ - JobWalk.in

Post Top Ad

Sunday, November 20, 2022

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിൽ 465 അപ്രന്റിസുകളുടെ ഒഴിവുകൾ


ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിലെ അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പൈപ്‌ലൈൻ ഡിവിഷനിലാണ് ഒഴിവുകൾ. ആകെ 465 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. തമിഴ്നാടും കർണാടകയും ഉൾപ്പെടുന്ന സതേൺ റീജനിൽ 41 ഒഴിവുകളുണ്ട്. യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക്

ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിലെ അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പൈപ്‌ലൈൻ ഡിവിഷനിലാണ് ഒഴിവുകൾ. ആകെ 465 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. തമിഴ്നാടും കർണാടകയും ഉൾപ്പെടുന്ന സതേൺ റീജനിൽ 41 ഒഴിവുകളുണ്ട്. യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ www.iocl.com; https://plapps.indianoil.in ൽ അപേക്ഷകൾ അയക്കാവുന്നതാണ്.

അവസാന തിയതി

ഉദ്യോഗാർത്ഥികൾക്ക് നവംബർ 30 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.

പ്രായപരിധി

പ്രായം 18 നും 24നും ഇടയിലായിരിക്കണം.

വിദ്യാഭ്യാസ യോഗ്യത

ടെക്നിഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ)

മെക്കാനിക്കൽ / ഓട്ടമൊബീൽ എൻജിനീയറിങ്ങിൽ റഗുലർ ഡിപ്ലോമ

- ടെക്നിഷ്യൻ അപ്രന്റിസ് (ഇലക്ട്രിക്കൽ)

ഇലക്ട്രിക്കൽ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ റഗുലർ ഡിപ്ലോമ

- ടെക്നിഷ്യൻ അപ്രന്റിസ് (ടെലികമ്യൂണിക്കേഷൻ ആൻഡ് ഇൻസ്ട്രുമെന്റേഷൻ)

ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് റേഡിയോ കമ്യൂണിക്കേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇൻസ്ട്രുമെന്റേഷൻ & പ്രോസസ് കൺട്രോൾ/ ഇലക്ട്രോണിക്സ് എൻജിനീയറിങ്ങിൽ റഗുലർ ഡിപ്ലോമ

ട്രേഡ് അപ്രന്റിസ് (അസിസ്റ്റന്റ് എച്ച്ആർ)

ബിരുദം

- ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്)

ബികോം

- ഡേറ്റാ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ അപ്രന്റിസ്)

പ്ലസ്ടു ജയം

- ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ)

പ്ലസ്ടു ജയം. ഡൊമസ്റ്റിക് ഡേറ്റാ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റ് അധിക യോഗ്യതയാണ്. 50% മാർക്കോടെ യോഗ്യത നേടണം. എസ്‌സി/ എസ്ടി/ ഭിന്നശേഷിക്കാർക്കു വേണ്ടത് 45 %. പ്രായം: 18–24. അർഹർക്ക് ഇളവ്.