സർവ്വീസ് സഹകരണ ബാങ്കിൽ പ്യൂൺ ഒഴിവ് - JobWalk.in

Post Top Ad

Thursday, June 30, 2022

സർവ്വീസ് സഹകരണ ബാങ്കിൽ പ്യൂൺ ഒഴിവ്


കൂടാതെ കേരളത്തിൽ വന്നിട്ടുള്ള മറ്റു നിരവധി ജോലി അവസരങ്ങളും പോസ്റ്റ്‌ പൂർണ്ണമായും. വായിക്കുക.

 7 ക്ലാസ്സ്‌ ഉള്ളവർക്ക് പ്യൂൺ ആവാം.
തെക്കേക്കര സർവ്വീസ് സഹകരണ ബാങ്കിൽ പ്യൂൺ തസ്തികയിൽ നിലവിലുള്ള ഒഴിവിലേയ്ക്ക് 7 ക്ലാസ്സ്‌ ഉള്ളവർക്ക് നിയമനം നടത്തുന്നതിന് ഉദ്യോഗാർഥികളിൽനിന്നും അപേക്ഷ ക്ഷണിക്കുന്നു.

തസ്തികയുടെ പേര്. പ്യൂൺ.
ഒഴിവുകളുടെ എണ്ണം: 1 (ഒന്ന്).
പ്രായപരിധി: 01.01.2022ന് 18 വയസ് പൂർത്തിയായിരിക്കേണ്ടതും, 40 വയസ് കഴിയുവാൻ പാടില്ലാത്തതുമാണ്.

എസ്സി/എസ്ടി, ഒബിസി, വിമുക്തഭടന്മാർ എന്നീ വിഭാഗത്തിലുള്ളവർക്ക് ചട്ടപ്രകാരമുള്ള വയസ് ഇളവ് ഉണ്ടായിരിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത: 7-ാം സ്റ്റാൻഡേർഡ് വിജയിച്ചിരിക്കണം.

ശമ്പള സ്കെയിൽ രൂ. 12000-32660. അപേക്ഷാ ഫീസ്. പൊതുവിഭാഗം- 100 രൂപ. എസ്സി/എസ്ടി വിഭാഗം- 50 രൂപ,

വെള്ളക്കടലാസിൽ തയ്യാറാക്കിയ
അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, രണ്ട് പാസ്പോർട്ട് ഫോട്ടോ എന്നിവ സഹിതം സമർപ്പിക്കേണ്ടതാണ്. അപേക്ഷഫീസ് കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ പുളിങ്കുന്ന് ശാഖയിൽ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

അപേക്ഷ 04.07.2022 തിങ്കളാഴ്ച വൈകുന്നേരം 5.00 മണിക്ക് മുമ്പായി എത്തിക്കണം.
അഡ്രസ്: തെക്കേക്കര സർവ്വീസ് സഹകരണബാങ്ക് ക്ലിപ്തം നമ്പർ: 503 തെക്കേക്കര പി.ഒ., ആലപ്പുഴ, ഫോൺ: 0477-2702273

💥 പാലക്കാട് ജില്ലയിലുള്ള ക്ലിനിക്കിലേക്ക് സ്റ്റാഫ് നേഴ്സ്,ലാബ് ടെക്നിഷ്യൻമാരെ ആവശ്യമുണ്ട് Food &Accommodation Free. നമ്പർ : 94976 72270

💥 കൊല്ലത്ത് മൊബൈൽ ഷോറൂമിലേ ക്ക് മൊബൈലിന്റെ COMPLETE WORK അറിയാവുന്ന രണ്ട് വർഷത്തിൽ കൂടുതൽ പ്രചയമുള്ള മൊബൈൽ ടെക്നീഷ്യനെ ആവശ്യമുണ്ട്. 20,000 + താമസം ഫ്രീ,
ബന്ധപെടുക : 93490 22333

💥 കൊല്ലത്ത് ഒരു കുടുംബത്തിൽ താമസിച്ച് നന്നായി ഭക്ഷണം പാചകം ചെയ്യുവാൻ അറിയാവുന്ന സ്ത്രീകളെ ആവശ്വമുണ്ട്. പ്രായം 50 വയസിനു താഴെ. ആകർഷകമായ ശമ്പളം മുൻ പരിചയമുള്ളവർക്ക് മുൻഗണന.
97782 36896 98955 96909