ഇന്ത്യൻ ആർമിയിൽ ഗ്രൂപ്പ് സി സിവിലിയന്‍ തസ്തികകളിൽ ഒഴിവുകൾ - JobWalk.in

Post Top Ad

Wednesday, May 18, 2022

ഇന്ത്യൻ ആർമിയിൽ ഗ്രൂപ്പ് സി സിവിലിയന്‍ തസ്തികകളിൽ ഒഴിവുകൾ


ഇന്ത്യന്‍ ആര്‍മിയിലെ ഗ്രൂപ്പ് സി സിവിലിയന്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. സതേണ്‍ കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴ്സ് ആര്‍മി മെഡിക്കല്‍ കോര്‍പ്‌സ് യൂണിറ്റിലാണ് ഒഴിവുകൾ. താൽപ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷകള്‍ തപാല്‍ വഴി അയയ്ക്കാം. പരസ്യം പ്രസിദ്ധീകരിച്ച തീയതി മുതല്‍ 45 ദിവസം വരെയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. ഈ മാസം ആദ്യമാണ് ഒഴിവുകള്‍ വിജ്ഞാപനം ചെയ്തത്.

അസം, മേഘാലയ, അരുണാചല്‍ പ്രദേശ്, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര, സിക്കിം, ജമ്മു കാശ്മീരിലെ ലഡാക്ക് സബ് ഡിവിഷന്‍ എന്നിവിടങ്ങളിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനുള്ള സമയപരിധി 52 ദിവസം വരെയാണ്. മൊത്തം 55 ഗ്രൂപ്പ് സി തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഇതില്‍ 12 ബാര്‍ബര്‍ തസ്തികകളും 43 ചൗക്കിദാര്‍ തസ്തികകളും ഉള്‍പ്പെടുന്നു

യോഗ്യതകൾ

പ്രായം: തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 18 നും 25 നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം.

വിദ്യാഭ്യാസം: ഉദ്യോഗാര്‍ത്ഥി അംഗീകൃത ബോര്‍ഡില്‍ നിന്ന് മെട്രിക്കുലേഷനോ തത്തുല്യമോ പാസായിരിക്കണം. ബാര്‍ബര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ട്രേഡില്‍ കുറഞ്ഞത് 1 വര്‍ഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്. ചൗക്കിദാര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അതത് മേഖലയിലെ ചുമതലകള്‍ സംബന്ധിച്ച് 1 വര്‍ഷത്തെ പരിചയവുമുള്ളവരായിരിക്കണം.

അപേക്ഷിക്കേണ്ട വിധം

- അപേക്ഷാ ഫോമിന്റെ പ്രിന്റ് എടുക്കുക.

- അപേക്ഷാ ഫോമിലെ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക.

- അപേക്ഷാ ഫോമിനൊപ്പം ആവശ്യമായ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകള്‍ അറ്റാച്ചു ചെയ്യുക. 'കമാന്‍ഡിംഗ് ഓഫീസര്‍, 4012 ഫീല്‍ഡ് ഹോസ്പിറ്റല്‍' എന്ന പേരിൽ 100 രൂപയുടെ തപാല്‍ ഓര്‍ഡറിനൊപ്പം സ്വന്തം വിലാസമുള്ള എന്‍വലപ്പും വയ്ക്കുക. കൂടാതെ, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോകളും വെയ്ക്കണം.

- അപേക്ഷാ ഫോമും മറ്റ് രേഖകളും അടങ്ങുന്ന എന്‍വലപ്പ് തന്നിരിക്കുന്ന വിലാസത്തിലേക്ക് അയക്കുക.
The Commandant, Bengal Engineer Group and Center, Roorkee, Haridwar, Uttarakhand- 247667

Candidates must send the application form latest by 30th April 2022.