കാനറാ ബാങ്കിൽ ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, എന്നി തസ്‌തികകളിൽ ഒഴിവുകൾ - JobWalk.in

Post Top Ad

Wednesday, May 18, 2022

കാനറാ ബാങ്കിൽ ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, എന്നി തസ്‌തികകളിൽ ഒഴിവുകൾ


കാനറാ ബാങ്കിലെ 12 ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ഡെപ്യൂട്ടി മാനേജർ, അസിസ്റ്റന്റ് മാനേജർ, ജൂനിയർ ഓഫീസർ, എന്നീ തസ്തികകളിലാണ് ഒഴിവുകൾ. താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിദ്യാഭ്യാസ യോ​ഗ്യത, എക്സ്പീരിയൻസ്, തെരഞ്ഞെടുപ്പ് പ്രക്രിയകൾ, മറ്റ് വിശദാംശങ്ങൾ എന്നിവ ഔദ്യോ​ഗിക വെബ്സൈറ്റ് വഴി അറിയാം.

അവസാന തിയതി

അപേക്ഷകൾ മെയ് 20 ന് മുമ്പ് അയക്കണം.

ഒഴിവുകളുടെ വിശദവിവരങ്ങൾ

ഡെപ്യൂട്ടി മാനേജർ-ബാക്ക് ഓഫീസ്: 2, അസിസ്റ്റന്റ് മാനേജർ ബാക്ക്ഓഫീസ്(1) ഐടി നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ: 2, അസിസ്റ്റന്റ് മാനേജർ ബാക്ക് ഓഫീസ്: 1, കോൺട്രാക്റ്റ് Kyc/ബാക്ക് ഓഫീസ് ജൂനിയർ ഓഫീസർ: 2, ഡെപ്യൂട്ടി മാനേജർ ബാക്ക് ഓഫീസ്(2): 2 ജൂനിയർ ഓഫീസർ ഓൺ കോൺട്രാക്ട് Kyc/ബാക്ക് ഓഫീസ്: 2, അസിസ്റ്റന്റ് മാനേജർ -ഐടി നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ: 1 എന്നിങ്ങനെയാണ് ഒഴിവുകളുടെ വിശദാംശങ്ങൾ.

വിദ്യാഭ്യാസ യോഗ്യത

അസിസ്റ്റന്റ് മാനേജർ (ഇൻഫർമേഷൻ ടെക്‌നോളജി) നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ: കുറഞ്ഞത് 50% മാർക്ക് അല്ലെങ്കിൽ 4 വർഷത്തിനുള്ളിൽ തത്തുല്യ ഗ്രേഡ് കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്‌നോളജി / ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് / ഇൻസ്ട്രുമെന്റേഷൻ അല്ലെങ്കിൽ എംസിഎ എന്നിവയിൽ ബിഇ / ബി ടെക് ബിരുദം.

ഡെപ്യൂട്ടി മാനേജർ (ബാക്ക് ഓഫീസ്): അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് 50% മാർക്കോടെ ബിരുദം അല്ലെങ്കിൽ കേന്ദ്ര സർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യത.

ജൂനിയർ ഓഫീസർ ഓൺ കോൺട്രാക്ട് Kyc/Backoffice/Retail: കുറഞ്ഞത് 50% മാർക്കോടെ അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും സ്ട്രീമിൽ ബിരുദം.

പ്രായപരിധി

ഡെപ്യൂട്ടി മാനേജർ-ബാക്ക് ഓഫീസ്: 22-30 വയസ്സ്, കോൺട്രാക്റ്റ് ജൂനിയർ ഓഫീസർ Kyc/ബാക്ക് ഓഫീസ്: 20-28 വയസ്സ്, കോൺട്രാക്റ്റ് ജൂനിയർ
ഓഫീസർ Kyc/Backoffice(1): 20-28 വയസ്സ്, അസിസ്റ്റന്റ് മാനേജർ -ഐടി നെറ്റ്‌വർക്ക് അഡ്മിനിസ്ട്രേറ്റർ: 22-30 വയസ്സ് എന്നിങ്ങനെയാണ് പ്രായപരിധി.

ഔദ്യോഗിക വിജ്ഞാപനമനുസരിച്ച്, ഷോർട്ട് ലിസ്റ്റിംഗിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് മേൽപ്പറഞ്ഞ തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പ്. ഔദ്യോഗിക അറിയിപ്പ് അനുസരിച്ച്, ഉദ്യോഗാർത്ഥി www.canmoney.in എന്ന വെബ്‌സൈറ്റിൽ ലഭ്യമായ അപേക്ഷാ ഫോമുകൾ രജിസ്റ്റേർഡ് അല്ലെങ്കിൽ സ്പീഡ് പോസ്റ്റ് വഴി അയക്കണം.

Address for the sending the application for the Canara Bank Recruitment 2022:

The General Manager, HR Department, Canara Bank Securities Ltd. 7th Floor, Maker Chamber III Nariman Point, Mumbai – 400021