കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ - JobWalk.in

Post Top Ad

Wednesday, May 25, 2022

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍


ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നു
തൃശൂര്‍ ജില്ലയില്‍ ട്രോള്‍ ബാന്‍ കാലയളവില്‍ (ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ) തൃശൂര്‍ ജില്ലയിലെ കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ദിവസ വേതന അടിസ്ഥാനത്തില്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കുന്നതിന് ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. റജിസ്റ്റേര്‍ഡ് മത്സ്യതൊഴിലാളികള്‍, ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ പരിശീലനം പൂര്‍ത്തിയായവര്‍, പ്രതികൂല കാലാവസ്ഥയിലും കടലില്‍ നീന്താന്‍ കഴിവുളളവര്‍ എന്നീ യോഗ്യതകള്‍ ഉണ്ടായിരിക്കണം. ലൈഫ് ഗാര്‍ഡായി പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും അതാത് ജില്ലയില്‍ താമസിക്കുന്നവര്‍ക്കും മുന്‍ഗണനയുണ്ട്. പ്രായപരിധി 20 നും 45നും ഇടയ്ക്ക്. താല്‍പ്പര്യമുള്ളവര്‍ പ്രായം, യോഗ്യത, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം തൃശൂര്‍, അഴിക്കോട് ഫിഷറീസ് സ്റ്റേഷന്‍ കാര്യാലയത്തില്‍ ജൂണ്‍ 1ന് രാവിലെ 11 മണിക്ക് നടത്തുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0480-2996090

ഫീമെയിൽ വാർഡൻ ഒഴിവ്
തൃശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഫീമെയിൽ വാർഡൻ തസ്തികയിൽ രണ്ട് താൽക്കാലിക ഒഴിവ്. യോഗ്യത : എസ് എസ് എൽ സി/ തത്തുല്യം. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള അംഗീകൃത ഹോസ്റ്റലിൽ വാർഡൻ തസ്തികയിൽ ജോലി ചെയ്ത 3 വർഷത്തെ തൊഴിൽ പരിചയം. പ്രായപരിധി 18 നും 41 നും മദ്ധ്യേ. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂൺ 7നകം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം.

ലൈഫ് ഗാര്‍ഡ് അപേക്ഷ ക്ഷണിച്ചു
കാസര്‍കോട് ജില്ലയില്‍ ഫിഷറീസ് വകുപ്പ് ജില്ലയില്‍ 2022 വര്‍ഷത്തെ ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് കടല്‍രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ലൈഫ്ഗാര്‍ഡുകളെ ദിവസവേതനാടിസ്ഥാനത്തില്‍ താല്ക്കാലികമായി തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 20 വയസ്സിനു മുകളില്‍ പ്രായമുളളവര്‍ക്ക് അപേക്ഷിക്കാം .പ്രതികൂല കാലാവസ്ഥയില്‍ കടലില്‍ നീന്താന്‍ ക്ഷമതയുള്ളവരായിരിക്കണം. ഗോവയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്ട്സില്‍ നിന്നും പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന. താല്പര്യമുളളവര്‍ മെയ് 27നകം ഫോട്ടോ പതിച്ച ബയോഡാറ്റ, ആധാര്‍കാര്‍ഡ് പകര്‍പ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക്, പ്രവൃത്തി പരിചയനം തെളിയിക്കുന്ന രേഖകള്‍ സഹിതം ഫിഷറിസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഫിഷറീസ് സ്റ്റേഷന്‍, കീഴൂര്‍, കാസര്‍കോട് -671317എന്ന വിലാസത്തിലോ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, കാഞ്ഞങ്ങാട് കാര്യാലയത്തിലോ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 9747558835.