കേരള സർക്കാർ താത്കാലിക ഒഴിവുകൾ - JobWalk.in

Post Top Ad

Tuesday, May 3, 2022

കേരള സർക്കാർ താത്കാലിക ഒഴിവുകൾ


ട്രസ്റ്റി നിയമനം
പട്ടാമ്പി താലൂക്ക് ശ്രീ അന്തിമഹാകാളന്‍ അയ്യപ്പക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റി നിയമനം നടത്തുന്നു. താത്പര്യമുള്ള തദ്ദേശവാസികള്‍ പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 25ന് വൈകീട്ട് അഞ്ചിനകം തിരൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. അപേക്ഷാ ഫോറത്തിനും മറ്റ് വിശദ വിവരങ്ങള്‍ക്കും മേപ്പടി ഓഫീസിലോ വകുപ്പിന്റെ ഒറ്റപ്പാലം
ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടണമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

വാച്ച്മാൻ നിയമനം
കുന്നംകുളം ഗവ.പോളിടെക്നിക്ക് കോളേജിൽ വാച്ച്മാൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഏഴാം ക്ലാസാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റ് സഹിതം മെയ് 4ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസിൽ അഭിമുഖത്തിന് എത്തിച്ചേരണം.

ഫോൺ:04885 -226581

സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒഴിവുകൾ
മുല്ലശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് ഫിസിഷ്യനെയും രാത്രികാല ഒ.പിയിലേയ്ക്ക് രണ്ട് ഡോക്ടർമാരെയും താൽക്കാലികമായി നിയമിക്കുന്നു. അപേക്ഷകർ മെയ് 5ന് വൈകിട്ട് 5 മണിക്ക് മുൻപായി ബന്ധപ്പെട്ട രേഖകൾ സഹിതം സാമൂഹികാരോഗ്യ കേന്ദ്രം ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.

മേട്രണ്‍ തസ്തികയിലേക്ക് നിയമനം
എറണാകുളം ജില്ലയിലെ അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തിലെ മേട്രണ്‍ (വനിത) തസ്തികയിലേക്ക് താത്ക്കാലികമായി നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും മേട്രണ്‍ തസ്തികയില്‍ ആറ് മാസത്തെ പ്രവര്‍ത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 18 മുതൽ 41 വരെ. നിയമാനുസൃത വയസിളവ് ബാധകം. ഭിന്നശേഷിക്കാരും
പുരുഷന്മാരും അര്‍ഹരല്ല.
നിശ്ചിത യോഗ്യതകളുള്ള

ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസൽ സര്‍ട്ടിഫിക്കറ്റുകളും സഹിതം മെയ് 16ന് മുമ്പ് അതാത് എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചിൽ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
 കൂടുതൽ വിവരങ്ങൾക്ക് : 0484 2422458

ഒ. പി ക്ലിനിക്കുകളില്‍ സ്റ്റാഫ് നേഴ്‌സ്.

പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ അട്ടപ്പാടി ഐ. റ്റി. ഡി. പി -യുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന പാടവയല്‍/ഇലച്ചിവഴി ഒ. പി ക്ലിനിക്കുകളില്‍ സ്റ്റാഫ് നേഴ്‌സ്
തസ്തികയില്‍ താല്‍കാലിക കരാര്‍ നിയമനത്തിനായി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അഭിമുഖത്തിന് ക്ഷണിക്കുന്നു. സയന്‍സ് വിഷയങ്ങളില്‍ പ്രീ-ഡിഗ്രി /പ്ലസ് ടു /വി. എച്. എസ്. സി യും, അംഗീകൃത സര്‍വകലാശാലകളില്‍ നിന്ന് ബി. എസ്. സി. നേഴ്‌സിംഗോ, മൂന്ന് വര്‍ഷത്തെ ജി. എന്‍. എം പാസ്സ് ആയവര്‍ക്കും , കേരള നേഴ്സ്സസ് ആന്‍ഡ് മിഡ് വൈവ്‌സ് കൗണ്‍സില്‍ രെജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കും അപേക്ഷിക്കാം. 20 മുതല്‍ 41
വയസ്സുവരെയുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വിദ്യഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ പ്രമാണങ്ങള്‍ സഹിതം മെയ് 17ന് രാവിലെ 10 മണിക്ക് അഗളി മിനി സിവില്‍ സ്റ്റേഷന്റെ രണ്ടാം നിലയിലുള്ള ഐ. റ്റി. ഡി. പി പ്രൊജക്റ്റ് ഓഫിസില്‍ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

പ്രോജക്ട് അസിസ്റ്റന്റ് നിയമനം
ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ 2022-23 സാമ്പത്തിക വര്‍ഷത്തെ കേന്ദ്ര
ധനകാര്യകമ്മീഷന്‍ ഗ്രാന്റ് ഉപയോഗിച്ച് നടപ്പാക്കുന്ന പ്രവൃത്തികളുടെ ജിയോടാഗിംഗ് നടത്തുന്നതിനും ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ ബില്ലുകള്‍ തയാറാക്കുന്നതിനും പ്രോജക്ട് അസിസ്റ്റന്റിനെ താല്‍ക്കാലിക അടി
സ്ഥാനത്തില്‍ നിയമിക്കും.
പ്രായപരിധി – 2021 ജനുവരി ഒന്നിന് 18 നും 30 നുമിടയില്‍. (പട്ടികജാതി
പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് മൂന്നു വര്‍ഷത്തെ ഇളവ് അനുവദിക്കും.) വിദ്യാഭ്യാസ യോഗ്യത : സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്നു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കോമേഴ്സ്യല്‍ പ്രാക്ടീസ് (ഡിസിപി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ് മാനേജ്മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും, ഒപ്പം ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം.
മെയ് 13 ന് വൈകിട്ട് അഞ്ചിന് മുമ്പായി സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഉള്‍പ്പെടെ ബ്ലോക്ക് പഞ്ചായത്തില്‍ നേരിട്ടോ/തപാല്‍മാര്‍ഗമോ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ : 0468-2360462,
8281040524