ഈ ആഴ്ചയിൽ കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാവുന്ന ഒഴിവുകൾ - JobWalk.in

Post Top Ad

Saturday, December 7, 2024

ഈ ആഴ്ചയിൽ കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാവുന്ന ഒഴിവുകൾ

ഈ ആഴ്ചയിൽ കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ  ജോലി നേടാവുന്ന ഒഴിവുകൾ

ഈ ആഴ്ചയിൽ കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടാവുന്ന ഒഴിവുകൾ

പ്രോജക്ട് അസോസിയേറ്റ്

തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിലെ സെന്റർ ഫോർ ഡെവലപ്മെന്റിനു കീഴിൽ പ്രോജക്ട് അസോസിയേറ്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താൽപര്യമുള്ള വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ ബയോഡാറ്റ csd.cet.2023@gmail.com ഇമെയിൽ ഐഡിയിലേക്ക് ഡിസംബർ 13 ന് മുൻപായി ഇ-മെയിൽ ചെയ്യണം. അപേക്ഷകരിൽ നിശ്ചിത യോഗ്യതയുള്ളവർക്കായി അഭിമുഖ പരീക്ഷ നടത്തും. മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബി.ടെക് അല്ലെങ്കിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും ഗവേഷണ പ്രവർത്തനങ്ങളിലുള്ള പ്രവൃത്തിപരിചയവും അഭിലഷണീയം

മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായി മിഡ് ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ (എം.എല്‍. എച്ച് .പി) തസ്തികയിലേക്ക് ബ്ലോക്ക് അടിസ്ഥാനത്തില്‍  അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയും അഭിമുഖവും ഡിസംബര്‍ 11ന് നടത്തുമെന്ന് ജില്ലാ പ്രോഗ്രാം ഓഫീസര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ ഇ-മെയിലില്‍ ലഭിച്ച അറിയിപ്പില്‍ നിര്‍ദ്ദേശിച്ച സമയത്ത് അസല്‍ രേഖകളും പകര്‍പ്പുകളുമായി ആരോഗ്യ കേരളം ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0483 2730313

അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്

സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിൽ നെയ്യാർഡാമിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ - ബി സ്‌കൂൾ) അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ഒഴിവിലേക്ക് എ.ഐ.സി.റ്റി.ഇ നിബന്ധനകൾ പ്രകാരം കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും. അഭിമുഖം ഡിസംബർ  13ന്  രാവിലെ 10 മണിക്ക് കിക്മ ക്യാമ്പസിൽ നടക്കും. ക്വാൻടിറ്റേറ്റീവ് ടെക്‌നിക്‌സ്, ഓപ്പറേഷൻസ്, മാനേജ്‌മെന്റ്  വിഷയങ്ങളിൽ പരിചയസമ്പത്തുളള എം.ബി.എ ഉദ്യോഗാർത്ഥികൾക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം. പി.എച്ച്.ഡി ഉളളവർക്ക് മുൻഗണന.

ഡെപ്യൂട്ടേഷൻ ഒഴിവ്

സംസ്ഥാന പാർലമെന്ററികാര്യ വകുപ്പിന് കീഴിലെ പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുള്ള ഒരു ഡേറ്റാ എൻട്രി ഓപ്പറേറ്റർ / ടൈപ്പിസ്റ്റ് തസ്തികയിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് വിവിധ സർക്കാർ വകുപ്പുകൾ / സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന എൽ.ഡി ടൈപ്പിസ്റ്റുമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നിരാക്ഷേപ സർട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആർ പാർട്ട്-1, ബയോഡാറ്റ എന്നിവ ഉള്ളടക്കം ചെയ്ത അപേക്ഷ ഡിസംബർ 24നകം മേലധികാരി മുഖേന രജിസ്ട്രാർ, പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ട്, കേരള സർക്കാർ, ബിൽഡിംഗ് നമ്പർ-32, ശാന്തി നഗർ, തിരുവനന്തപുരം- 695001 വിലാസത്തിൽ ലഭിക്കണം. ഫോൺ- 0471 2339266.

മെഡിക്കല്‍ ഓഫീസര്‍ കരാര്‍ നിയമനം

ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍/ഡി.പി.എം.എസ്സ്.യു ഓഫീസില്‍ മെഡിക്കല്‍ ഓഫീസറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: എം.ബി.ബി.എസ്സ്., ടി.സി.എം.സി.രജിസ്‌ട്രേഷന്‍ (പെര്‍മനന്റ്) പ്രവര്‍ത്തിപരിചയം. അഭികാമ്യം. പ്രായപരിധി: 62 വയസ്സ് (30/11/2024-ന് 62 വയസ്സ് കവിയരുത്). ശമ്പളം: 50,000/-

ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ ജനന തിയ്യതി, യോഗ്യത, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും ബയോഡാറ്റയും (മൊബൈല്‍ നമ്പര്‍, ഇ- മെയില്‍ ഐ.ഡി.) സഹിതം അപേക്ഷ ഡിസം.16, വൈകിട്ട് 05.00 മണിക്കുള്ളില്‍ ആരോഗ്യകേരളം, തൃശ്ശൂര്‍ ഓഫീസില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് https://ift.tt/Pu6BytG എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍-04872325824.

റസിഡന്റ് ടെക്നീഷ്യൻസ് ഒഴിവ്

തലശ്ശേരി മലബാർ കാൻസർ സെന്ററിൽ റേഡിയോ തെറാപ്പി, ബയോമെഡിക്കൽ വിഭാഗങ്ങളിലേക്ക്  റസിഡന്റ് ടെക്നീഷ്യൻസിനെ ആവശ്യമുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ ഡിസംബർ 20ന് മുമ്പായി ഓൺലൈനായി അപേക്ഷിക്കുക. വെബ് സൈറ്റ് www.mcc.kerala.gov.in ഫോൺ: 0490 2399207.

പോളിടെക്നിക്ക് കോളേജിൽ താൽക്കാലിക ഒഴിവ്

കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക്ക് കോളേജിൽ  തസ്തികകളിൽ താൽക്കാലിക ഒഴിവുണ്ട്. ലക്ചറർ ഇൻ ഇലക്ട്രിക്കൽ  ആൻഡ് ഇലക്ട്രോണിക്സ്സ് എഞ്ചിനീയറിംഗ് , ലക്ചറർ ഇൻ കമ്പ്യൂട്ടർഎഞ്ചിനീയറിംഗ്, ഡെമോൺസ്ട്രേറ്റർ ഇൻ  ഇലക്ട്രിക്കൽ എന്നിവയിലാണ് ഒഴിവുകൾ.  യോഗ്യത ലക്ചറർ - ബന്ധപ്പെട്ട വിഷയത്തിൽ ബിടെക്ക് ഫസ്റ്റ് ക്ലാസ്സ്,   ഡെമോൺസ്ട്രേറ്റർ - ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമ ഫസ്റ്റ് ക്ലാസ്സ്.യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി  ഡിസംബർ 12-ന് രാവിലെ 10.30-ന് അഭിമുഖത്തിന്  പ്രിൻസിപ്പാളിന് മുമ്പാകെ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9447488348, 0476-2623597.

വെറ്ററിനറി ഡോക്ടർ: വാക് ഇൻ ഇൻർവ്യൂ

ഇരിക്കൂർ ബ്ലോക്കിൽ വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെ വീട്ടുപടിക്കൽ മൃഗ ചികിത്സ  സേവനം ലഭ്യമാക്കുന്നതിന് കരാറടിസ്ഥാനത്തിൽ വാക് ഇൻ ഇൻർവ്യൂ മുഖേന വെറ്ററിനറി ഡോക്ടറെ (ബിവിഎസ്സി ആന്റ് എഎച്ച്) നിയമിക്കുന്നു. യോഗ്യരായവർ ഒറിജിനൽ ബിരുദ സർട്ടിഫിക്കറ്റും കെവിസി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ആധാർ കാർഡും പകർപ്പും സഹിതം ഡിസംബർ ആറിന് രാവിലെ 11.30ന് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ: 0497 2700267

അധ്യാപക ഒഴിവ്

ചെറുവത്തൂര്‍ ജി.എഫ്.എച്ച്.എസ്.എസില്‍ പ്ലസ്ടു വിഭാഗത്തില്‍ എച്ച്.എസ്.എസ്.ടി സുവോളജി  (ജൂനിയര്‍) ഒരു ഒഴിവുണ്ട്. യോഗ്യത സുവോളജിയില്‍ ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ്.  താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകളുമായി ഡിസംബര്‍ ഒമ്പതിന് രാവിലെ 11ന് കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍- 9446432642.

പ്രയുക്തി' സൗജന്യ തൊഴില്‍മേള ജനുവരി നാലിന്

കാസര്‍കോട് ജില്ലാ എംപ്ലോയ്മെന്റ് എകസ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ ജനുവരി നാലിന് പെരിയയിലെ ശ്രീനാരായണ കോളേജില്‍ 'പ്രയുക്തി' സൗജന്യ തൊഴില്‍മേള സംഘടിപ്പിക്കുന്നു.  തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗദായകരും തൊഴിലുടമകളും  https://ift.tt/X1KvVDT എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍- 9207155700'

വെറ്ററിനറി സർജന്മാരെ ആവശ്യമുണ്ട്

ജില്ലയിലെ മൃഗസംരക്ഷണ വകുപ്പിന് കീഴൽ കട്ടപ്പന ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലെ വെറ്ററിനറി സർജൻ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ നിയമിക്കുന്നു' സംസ്ഥാന വെറ്ററിനറി കൗണ്‍സിലില്‍ രജിസ്ട്രേഷന്‍ നേടിയിട്ടുള്ള വെറ്ററിനറി ബിരുദധാരികള്‍ ഡിസംബർ 10 ചൊവ്വാഴ്ച രാവിലെ 11മണിയ്ക്ക് പൂര്‍ണ്ണമായ ബയോഡേറ്റയും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടു കവലയിലെ ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.. യുവ വെറ്ററിനറി ഡോക്ടര്‍മാരുടെ അഭാവത്തില്‍ റിട്ടയേര്‍ഡ് വെറ്ററിനറി ഡോക്ടര്‍മാരെ പരിഗണിക്കും.. നിയമനം 90 ദിവസം വരെയോ അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും സർക്കാർ ഏജൻസികൾ മുഖേന ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതു വരെയോ ആയിരിക്കും.

ഫിസിയോ തെറാപ്പിസ്റ്റ് അഭിമുഖം

നാഷണല്‍ ആയുഷ് മിഷന്‍ - ഇടുക്കി ജില്ല ജില്ലയിൽ കരാര്‍ അടിസ്ഥാനത്തില്‍ ഫിസിയോ തെറാപ്പിസ്റ്റിനെ നിയമിക്കുന്നു

അതിനുള്ള അഭിമുഖം ഡിസംബർ 13 ന് ഉച്ചയ്ക്ക് 2 മണിക്ക് നടക്കും. താൽപര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വയസ്സ്, യോഗ്യത, വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ സർട്ടിഫിക്കറ്റുകളും, സര്‍ട്ടിഫിറ്റുകളുടെ കോപ്പികളുമായി തൊടുപുഴ ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ഡിസ്ട്രിക്ട് പ്രോഗ്രാഠ മാനേജര്‍ ഓഫീസില്‍ എത്തിചേരണം.. അഭിമുഖത്തിന് 20 പേരില്‍ കൂടുതല്‍ ഉദ്യോഗാര്‍ഥികള്‍ ഉണ്ടെങ്കില്‍ എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമനം നടത്തുക. ഫോൺ:9495578090/8113813340