UAE Accountant/Executive Job Apply Now
ദുബായിലെ ആശുപത്രിയിൽ ജോലി വിവിധ തസ്തികളിലേക്ക് അവസരം.
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ദുബായിലെ ആശുപത്രി ശൃംഖലയിലേക്ക് ക്വാളിറ്റി മാനേജർ, ഒക്യുപ്പേഷണൽ സ്പെഷ്യലിസ്റ്റ്, ഓപ്പറേഷൻസ് മാനേജർ, ഓപ്പറേഷൻസ് എക്സിക്യുട്ടീവ്, HSE & Safety, അക്കൗണ്ടന്റ് എന്നിവരെ നിയമിക്കുന്നു. വാക്ക്-ഇൻ ഇന്റർവ്യൂ ഡിസംബർ 8-ന് നടക്കുന്നതാണ്.
അതത് തസ്തികയിൽ ആശുപത്രി മേഖലയിൽ ചുരുങ്ങി യത് 5 വർഷം പ്രവൃത്തിപരിചയമുള്ളവർക്കാണ് അവസരം. പ്രായം: 40 വയസ്സിൽ താഴെ. ശമ്പളത്തിനുപുറമേ വിസ, എയർ ടിക്കറ്റ്, മെഡിക്കൽ ഇൻഷുറൻസ് എന്നിവ സൗജന്യ മായിരിക്കും. ബയോഡേറ്റ, പാസ്പോർട്ട്, യോഗ്യത തെളിയി ക്കുന്ന വിവിധ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഡിസംബർ 8 -ന് രാവിലെ 8:30-നും 10-നും ഇടയിൽ അങ്ക മാലിയിലെ ഒഡെപെക് ട്രെയിനിങ് സെന്ററിൽ എത്തണം.
കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഫോൺ: 0471-2329440/41/42 /45/7736496574