ദിവസ വേതനം 1100 രൂപ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ജോലി - JobWalk.in

Post Top Ad

Friday, December 13, 2024

ദിവസ വേതനം 1100 രൂപ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ജോലി

ദിവസ വേതനം 1100 രൂപ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ജോലി 

ദിവസ വേതനം 1100 രൂപ കാർഷിക ഗവേഷണ കേന്ദ്രത്തിൽ ജോലി

പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം,അമ്പലവയലിൽ ഒഴിവുള്ള അസിസ്റ്റന്റ്റ് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികളുടെ അഭിമുഖം 17.12.2024 ( ചൊവ്വ) തീയതിയിൽ രാവിലെ 11 മണിക്ക് ടി കേന്ദ്രത്തിൽ വച്ച് നടത്തുന്നതാണ്

വിശദമായ വിവരങ്ങൾ?

തസ്തിക ഒഴിവുകളുടെ എണ്ണം :01.
യോഗ്യത :അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം
വേതന നിരക്ക് : 1100 രൂപ
കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം
പ്രായപരിധി: 18-36 വയസ്സ് (02.01.1988 നും 01.01.2006 നും ഇടയ്ക്ക് ജനിച്ച ഉദ്യോഗാർത്ഥികൾ മാത്രം. എസ് സി/എസ് ടി, മറ്റ് പിന്നോക്ക സമുദായത്തിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് സർക്കാർ/കേരള പി.എസ്.സി പ്രകാരമുള്ള നിയമാനുസൃത വയസ്സിളവിന് അർഹതയുണ്ട്.)

ജോലിയിൽ പ്രവേശിക്കുന്നതീയതി മുതൽ 59 ദിവസത്തേയ്ക്ക് മാത്രമായിരിക്കും നിയമനം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത,ജനനതീയതി,പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ ഒറിജനലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം മേൽ പ്പറഞ്ഞ തീയതിയിൽ ഈ കേന്ദ്രത്തിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

വയസ്സിളവിന് അർഹതപ്പെട്ട ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട റവന്യൂ അധികാരികളിൽ നിന്നുള്ള ജാതി സർട്ടിഫിക്കേറ്റ് ഹാജരാക്കേണ്ടതാണ്.
അല്ലാത്ത പക്ഷം അഭിമുഖത്തിൽ പങ്കെടുപ്പിക്കുന്നതല്ല.സമാന തസ്തികയിൽ ജോലി ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന. നല്കുന്നതാണ്.