പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ദിവസ വേതനത്തില്‍ മേട്രനെ നിയമിക്കുന്നു - JobWalk.in

Post Top Ad

Sunday, November 17, 2024

പത്താം ക്ലാസ്സ്‌ ഉള്ളവർക്ക് സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ദിവസ വേതനത്തില്‍ മേട്രനെ നിയമിക്കുന്നു

സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ദിവസവേതനത്തില്‍ മേട്രനെ നിയമിക്കുന്നു |Matron job vacancy Apply Now

സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ദിവസവേതനത്തില്‍ മേട്രനെ നിയമിക്കുന്നു |Matron job vacancy Apply Now

സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ദിവസവേതനത്തില്‍ മേട്രനെ നിയമിക്കുന്നു: പത്തനംതിട്ട : കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ദിവസവേതനാ അടിസ്ഥാനത്തില്‍ മേട്രനെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇന്റർവ്യൂ ദിവസം നേരിട്ട് ചെന്ന് ജോലി നേടാവുന്നതാണ്.

യോഗ്യത : പത്താംക്ലാസ് ജയിച്ചിരിക്കണം
പ്രായം: 50 വയസ് കവിയരുത്
പ്രവൃത്തി പരിചയം അഭികാമ്യം

സേവനതല്‍പരായവര്‍ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം നവംബര്‍ 22 ന് രാവിലെ 11 ന് മഹിളാ മന്ദിരത്തില്‍ നടക്കുന്ന കൂടികാഴ്ചയില്‍ ഹാജരാകണം.

ഫോണ്‍ : 0468 2310057, 9947297363

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

ധനുവച്ചപുരം ഐടിഐയിൽ മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക് അപ്ലയൻസ് ട്രേഡിൽ മുസ്ലീം വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ജൂനിയർ ഇൻസ്ട്രക്ടർ താത്കാലിക ഒഴിവിലേക്ക് നവംബർ 19ന് അഭിമുഖം നടത്തും. 

ബന്ധപ്പെട്ട വിഷയത്തിൽ ഡിഗ്രിയും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം / ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയും രണ്ടു വർഷത്തിൽ കുറയാത്ത  പ്രവൃത്തിപരിചയം / ബന്ധപ്പെട്ട ട്രേഡിൽ എൻഎസി /  എൻടിസിയും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികൾ അസൽ രേഖകൾ സഹിതം ഹാജരാകണം.