മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ വിവിധ ബ്രാഞ്ചിലേക്ക് അവസരങ്ങൾ
ലോകത്തിലെ തന്നെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനങ്ങളിൽ ഒന്നായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ വിളിക്കുന്നു. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത. വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും താഴെ നൽകുന്നു.
1) മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്
എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് മുതൽ പത്തുവർഷം വരെ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു അല്ലെങ്കിൽ അതിനുമുകളിൽ ഉണ്ടായിരിക്കണം.പ്രായപരിധി 21 വയസ്സിനും 40 വയസ്സിനും ഇടയിൽ.പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്.
2) സെയിൽസ് എക്സിക്യൂട്ടീവ്
ജ്വല്ലറി സെയിൽസ് മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.മിനിമം വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. 21 വയസ്സ് മുതൽ 40 വയസ്സുവരെ പ്രായപരിധിയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. പുരുഷന്മാർക്കാണ് അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നത്.
3) സെയിൽസ് ട്രെയിനി
വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു അല്ലെങ്കിൽ അതിനു മുകളിൽ ഉണ്ടായിരിക്കണം. പ്രായവ 21 വയസ്സു മുതൽ 27 വയസ്സ് വരെ. ഫ്രഷേഴ്സിന് അപേക്ഷ സമർപ്പിക്കാം.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ അങ്കമാലി ബ്രാഞ്ചിലേക്ക് ആണ് ഒഴിവുകൾ വന്നിട്ടുള്ളത്.ബ്രാഞ്ചിൽ ഇന്റർവ്യൂ നടക്കുന്നത് നവംബർ 15 വെള്ളി, നവംബർ 16 ശനി ദിവസങ്ങളിൽ ആണ്. ഇന്റർവ്യൂവിന് പോകാൻ സാധിക്കാത്തവർക്ക് താഴെ നൽകുന്ന ഈമെയിൽ അഡ്രസ്സിലേക്ക് നിങ്ങളുടെ സി വി അയച്ചുകൊടുത്തോ അപ്ലൈ ചെയ്യാം.
mgdangamaly@malabargroup.com
ഇന്റർവ്യൂവിന് പോകുന്നവർക്ക് വേണ്ടി ലൊക്കേഷൻ, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഷോറൂം,നിയർ കെജി ഹോസ്പിറ്റൽ,ഓപ്പോസിറ്റ് എച്ച്പി പെട്രോൾ പമ്പ് അങ്കമാലി.