മെഡിക്കൽ ഓഫീസർ, ഓഫീസ് അറ്റൻഡന്റ്, കമ്പനി സെക്രട്ടറി, ഗസ്റ്റ് ഇൻസ്ട്രക്ടർ തുടങ്ങി നിരവധി തസ്തികകളിലേക്ക് നിയമനാവസരം
മെഡിക്കൽ ഓഫീസർ ഒഴിവ്
ആലപ്പുഴ, എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിലെ ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിന് കീഴിലുള്ള വിവിധ ഇ.എസ്.ഐ സ്ഥാപനങ്ങളിലെ അലോപ്പതി വിഭാഗം മെഡിക്കൽ ഓഫീസർമാരുടെ ഒഴിവിലേക്കും ഇനി ഉണ്ടാകാൻ സാധ്യതയുള്ള ഒഴിവിലേക്കും താൽകാലിക നിയമനം നടത്തുന്നതിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.
താൽപര്യമുള്ള ഉദ്യോഗാർഥികൾ എം.ബി.ബി.എസ് ഡിഗ്രിയും റ്റി.സി.എം.സി രജിസ്ട്രേഷനും ഉള്ളവർ cru.czims@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ബയോഡാറ്റ നവംബർ 13ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി സമർപ്പിക്കുക.ഫോൺ:0484 -2391018.
ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
കഴക്കൂട്ടം ഗവ വനിതാ ഐ ടി ഐയിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിൽ പൊതുവിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു ജി സി അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കോമേഴ്സ് / ഹോട്ടൽ മാനേജ്മെന്റ് / കാറ്ററിംഗ് ടെക്നോളജി എന്നീ വിഷയങ്ങളിലുള്ള ബിരുദവും സമാന ഫീൽഡിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.
അല്ലെങ്കിൽ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കോമേഴ്സ്യൽ പ്രാക്ടീസ് / ഹോട്ടൽ മാനേജ്മെന്റ് / കാറ്ററിംഗ് ടെക്നോളജി എന്നീ വിഷയങ്ങളിലെ രണ്ട് വർഷത്തെ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. അല്ലെങ്കിൽ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിൽ എൻ.ടി.സി/ എൻ.എ.സി പാസ്സായിരിക്കണം. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും സമാന ഫീൽഡിൽ വേണം.
താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ നവംബർ 8ന് രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. ഫോൺ: 0471-2418317.
കുക്ക് ഒഴിവ്
സംസ്ഥാന ഭവനനിർമാണ ബോർഡിന്റെ ഹോസ്റ്റലിൽ കുക്കിന്റെ താൽക്കാലിക ഒഴിവുണ്ട്. ഹോസ്റ്റലിൽ താമസിച്ച് ജോലിചെയ്യാൻ താൽപര്യമുള്ള വനിതകൾക്ക് നവംബർ 11ന് രാവിലെ 10.30ന് ബോർഡിന്റെ കോട്ടയം ഡിവിഷണൽ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. വിശദവിവരത്തിന് ഫോൺ: 04812961775
താൽക്കാലിക ഒഴിവ്
സംസ്ഥാന ഭവനനിർമാണ ബോർഡിന്റെ എരുമേലി സൈറ്റിൽ ശബരിമല തീർഥാടകരുടെ വാഹന പാർക്കിങ് സൗകര്യം ലഭ്യമാക്കാൻ സെക്യൂരിറ്റി, കളക്ഷൻ ഏജന്റ് എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. ഇതിനായുള്ള അഭിമുഖം നവംബർ 11ന് ഉച്ചകഴിഞ്ഞ് 2.30ന് ബോർഡിന്റെ കോട്ടയം ഡിവിഷണൽ ഓഫീസിൽ നടക്കും. യോഗ്യത: പത്താംക്ലാസ് ബിരുദം. വിശദവിവരത്തിന് ഫോൺ: 04812570410
ട്രേഡ്സ്മാൻ നിയമനം
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിൽ 2024-25 അധ്യയന വർഷം മെക്കാനിക്കൽ എഞ്ചിനീയറിങ് പഠന വിഭാഗത്തിലേക്ക് ട്രേഡ്സ്മാൻ (ടർണിങ്ങ്) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ നവംബർ ഏഴിന് അസ്സൽ പ്രമാണങ്ങളുമായി രാവിലെ 10.30 നകം പ്രിൻസിപ്പാൾ മുമ്പാകെ എത്തണം. കേരള പി എസ് സി നിർദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകൾ ഉണ്ടായിരിക്കണം. വിവരങ്ങൾക്ക് https://geckkd.ac.in, 0495-2383210