ഗാര്‍ഡനര്‍ ആവാം;ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിൽ ബീച്ച്, പാർക്കുകളിൽ ജോലി - JobWalk.in

Post Top Ad

Sunday, November 10, 2024

ഗാര്‍ഡനര്‍ ആവാം;ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിൽ ബീച്ച്, പാർക്കുകളിൽ ജോലി

Gardner job vacancies kerala 

ഗാര്‍ഡനര്‍ ആവാം;ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിൽ ബീച്ച്, പാർക്കുകളിൽ ജോലി

ഗാര്‍ഡനര്‍ തസ്തികയിൽ ഉടനെ അപേക്ഷിക്കാം കോഴിക്കോട് : ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിൽ സരോവരം ബയോ പാര്‍ക്ക്, ഭട്ട് റോഡ് ബ്ലിസ് പാര്‍ക്ക്, കാപ്പാട് ബ്ലൂ ഫ്ലാഗ് ബീച്ച്, വടകര സാന്‍ഡ് ബാങ്ക്സ് ബീച്ച് എന്നീ ഡെസ്റ്റിനേഷനുകളിലേക്കായി ഗാര്‍ഡനര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരമാവധി നിങ്ങളുടെ അറിവിൽ ജോലി അന്വേഷിക്കുന്ന കൂട്ടുകാരിലേക്കു ഷെയർ ചെയ്യുക.

രണ്ട് താല്‍ക്കാലിക ഒഴിവുകൾ 
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി നവംബര്‍ 18 വൈകീട്ട് അഞ്ച് മണി വരെ.

യോഗ്യത: ഗാര്‍ഡനിങ്ങില്‍ 5 വര്‍ഷത്തില്‍ കുറയാതെയുള്ള പ്രവര്‍ത്തി പരിചയം. (ഗാര്‍ഡനിങ് കോഴ്സ് പൂര്‍ത്തീകരിച്ചത് അഭികാമ്യം).

കൂടികാഴ്ചയുടെ അടിസ്ഥാനത്തിമായിരിക്കും നിയമനം.
അപേക്ഷകള്‍ സെക്രട്ടറി, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി), മാനാഞ്ചിറ, കോഴിക്കോട് -673001 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനെയോ അയക്കാം.

യാതൊരു കാരണവും കാണിക്കാതെ അപേക്ഷ റദ്ദ് ചെയ്യാനുള്ള അധികാരം ഡിടിപിസിയില്‍ നിക്ഷിപ്തമാണ്.
ഫോൺ നമ്പർ: 0495 272 0012