മലബാർ സിമന്റ്സ്,കെൽട്രോൺ തുടങ്ങിയ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി നേടാം - JobWalk.in

Post Top Ad

Monday, November 18, 2024

മലബാർ സിമന്റ്സ്,കെൽട്രോൺ തുടങ്ങിയ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി നേടാം

മലബാർ സിമന്റ്സ്,കെൽട്രോൺ തുടങ്ങിയ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി നേടാം


മലബാർ സിമന്റ്സ്,കെൽട്രോൺ തുടങ്ങിയ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി നേടാം

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലെ 43 തസ്തികകളിലേക്ക് കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷൻ ആൻഡ് റിക്രൂട്ട്മെന്റ്) ബോർഡ് അപേക്ഷ ക്ഷണിച്ചു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക. പരമാവധി ഷെയർ കൂടെ ചെയ്യുക.

കെൽട്രോൺ, കെ.എം.എം.എൽ, കിൻഫ്ര, കെൽ, സിൽക്ക്, കെ.എസ്.ഐ.ഇ, കെ-ബിപ്, മലബാർ സിമന്റ്സ്, എൻ.സി.എം.ആർ.ഐ, കെ.എസ്.ഐ.എൻ.സി എന്നിവയിലെ ജനറൽ മാനേജർ, കമ്പനി സെക്രട്ടറി, മാനേജർ, ടെക്നിക്കൽ ഓഫീസർ, എക്സിക്യൂട്ടീവ്, മെഡിക്കൽ ഓഫീസർ, ഓഫീസ് അറ്റൻഡന്റ് അടക്കമുള്ള തസ്തികകളിലെ ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. 

വിവിഡ്, സിൽക്ക്, ടി.സി.എൽ, ട്രാക്കോ കേബിൾസ്, കെൽ-ഇ.എം.എൽ, മെറ്റൽ ഇൻഡസ്ട്രീസ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ മാനേജിങ് ഡയറക്ടർ തസ്തികകളും ഇതിൽ ഉൾപ്പെടുന്നു. 

നവംബർ 30നകം അപേക്ഷിക്കണം. വിശദാംശങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും kpesrb.kerala.gov.in സന്ദർശിക്കുക