അഞ്ചാം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഒഴിവുകൾ
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ കുക്ക്, സെക്യൂരിറ്റി തസ്തികകളിൽ താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു.
യോഗ്യത വിവരങ്ങൾ?
▪️സെക്യൂരിറ്റിക്ക് പത്താം ക്ലാസും ▪️കുക്കിന് അഞ്ചാം ക്ലാസും.
▪️പ്രായപരിധി 25-45 വയസ്.
നിർദ്ദിഷ്ട യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വായം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം നവംബർ 12ന് രാവിലെ 10 മണിക്ക് കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കരമന, കുഞ്ചാലുംമൂട് പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം.
🛑അപേക്ഷ ക്ഷണിച്ചു
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിങ് ഡിവിഷന്‍ നവംബര്‍ മാസം ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസ്സോറി, പ്രീ പ്രൈമറി, നഴ്സ്സറി ടീച്ചര്‍ ട്രെയിനിങ് കോഴ്‌സുകള്‍ക്ക് ബിരുദം, പ്ലസ് ടു, എസ്.എസ്.എല്‍.സി. യോഗ്യതയുള്ള വനിതകളില്‍ നിന്നും ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങള്‍ക്ക് ബിസില്‍ ട്രെയിനിങ് ഡിവിഷനിലേക്ക് 7994449314 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.