ടൂറിസം വകുപ്പിന് കീഴിൽ ജോലി |യോഗ്യത പത്താം ക്ലാസ്സ് മതി
Kerala Tourism Job Vacancy
കേരള ടൂറിസം വകുപ്പിൻ്റെ കീഴിലുള്ള ആലുവ ഗവ. ഗസ്റ്റ് ഹൗസിൽ താഴെ കൊടുത്തിരിക്കുന്ന തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷം കാലയളവിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനു യോഗ്യരായ അപേക്ഷകരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. തസ്തിക, ഒഴിവുകളുടെ എണ്ണം എന്നിവ ചുവടെ ചേർക്കുന്നു.
നിബന്ധനകൾ
1) മേൽ പറഞ്ഞ തസ്തികയിലേക്കുള്ള നിയമനം പരമാവധി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനമായിരിക്കും.
2) ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിൽ എഴുത്ത്പരീക്ഷ/ സ്കിൽ ടെസ്റ്റ് / ഇൻ്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും.
3) തിരഞ്ഞെടുക്കപ്പെടുന്ന ജീവനക്കാർക്ക് ദിവസ വേതനാടിസ്ഥാനത്തിൽ അതാത് സമയത്തെ സർക്കാർ ഉത്തരവിൻ പ്രകാരം നൽകുന്ന തുക വേതനമായി ലഭിക്കും. നിലവിൽ പ്രതിദിന വേതനം – 675/- രൂപ.
4) അപേക്ഷകർ അതാത് തസ്തികയിലേക്ക് യോഗ്യതയുണ്ടെന്ന് സ്വയം ഉറപ്പുവരുത്തേണ്ടതാണ്.
5) അപേക്ഷകൾ https://ift.tt/oeBVJrt എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത് “The Regional Joint Director, Office of the Regional Joint Director, First Floor, Boat Jetty Complex, Ernakulam – 6820111 അയക്കേണ്ടതാണ്.
വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകളുടെ കോപ്പികൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.
6) എഴുത്ത് പരീക്ഷ / സ്കിൽ ടെസ്റ്റ് / ഇൻ്റർവ്യൂ എന്നിവയ്ക്ക് ഉദ്യോഗാർത്ഥി സ്വന്തം ചിലവിൽ ഹാജരാകേണ്ടതാണ്.
7) നിയമനം സംബന്ധിച്ച് ടൂറിസം വകുപ്പ് ഡയറക്ടറുടെ തീരുമാനം അന്തിമമായിരിക്കും.
8) അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 08-11-2024 വൈകുന്നേരം 5 മണി ആയിരിക്കും.
പരമാവധി ഷെയർ ചെയ്യുക.