ലേബർ, മൾട്ടി ടാസ്കിങ് സ്റ്റാഫ്‌, ഡ്രൈവർ തുടങ്ങി ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി അവസരം - JobWalk.in

Post Top Ad

Friday, October 18, 2024

ലേബർ, മൾട്ടി ടാസ്കിങ് സ്റ്റാഫ്‌, ഡ്രൈവർ തുടങ്ങി ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി അവസരം

Indian Coast Guard recruitment

ലേബർ, മൾട്ടി ടാസ്കിങ് സ്റ്റാഫ്‌, ഡ്രൈവർ തുടങ്ങി ഇന്ത്യൻ കോസ്റ്റ് ഗാർഡിൽ ജോലി അവസരം

ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഈസ്റ്റ് റീജണിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം.12 ഒഴിവുകൾ ഉണ്ട്.
ലേബർ, മൾട്ടി ടാസ്കിങ് സ്റ്റാഫ്‌, ഡ്രൈവർ തുടങ്ങി നിരവധി ജോലി ഒഴിവുകൾ. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

തസ്തികകളും ഒഴിവും:

എൻജിൻ ഡ്രൈവർ-1(ഇ.ഡബ്ല്യു.എസ്), 
ലാസ്ക‌ർ-1 (ഇ.ഡബ്ല്യു.എസ്), ഡ്രോട്ട്സ്മാൻ-1 (ജനറൽ), ഫയർമാൻ-1 (ജനറൽ), 
സിവിലിയൻ മോട്ടോർ ട്രാൻസ്പോർട്ട് ഡ്രൈവർ – 1 (ഒ.ബി.സി.), 
മൾട്ടി ടാസ്ക‌ിങ് സ്റ്റാഫ് (മാലി)-2 (ഒ.ബി.സി.-1, എസ്.സി.-1), 
മൾട്ടി ടാസ്കിങ് സ്റ്റാഫ് (ചൗക്കിദാർ)-1 (ജനറൽ), 
എം.ടി.ഫിറ്റർ-1 (എസ്.ടി.), 
ഇലക്ട്രി ക്കൽ-1 (ഒ.ബി.സി), ഐ.സി.ഇ. ഫിറ്റർ (സ്കിൽഡ്)-1 (ജനറൽ), 
അൺസ്‌കിൽഡ് (ജനറൽ). 
ലേബർ -1

യോഗ്യത
പത്താം ക്ലാസ്/ ഐ.ടി. ഐ./ ഡിപ്ലോമ.

ശമ്പളം: എൻജിൻ ഡ്രൈവർ, ഡ്രോട്ട്സ്മാൻ തസ്തികകളിൽ 25,500-81,100 രൂപയും ലാസ്കർ, മൾട്ടി ടാസ്കിങ് സ്റ്റാഫ് (മാലി/ ചൗക്കിദാർ), അൺസ്‌കിൽഡ് ലേബർ തസ്തികകളിൽ 18,000- 56,900 രൂപയും മറ്റ് തസ്തികകളിൽ 19,900-63,200 രൂപയും.

തിരഞ്ഞടുപ്പിന്റെ ഭാഗമായി എഴുത്തുപരീക്ഷയുണ്ടാവും. വിശദവിവരങ്ങളും അപേക്ഷാ ഫോമും www.indiancoastguard. gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സാധാരണ തപാലിൽ അയക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 25.