ആശാവര്‍ക്കര്‍ ജോലിയും മറ്റു നിരവധി ജോലി ഒഴിവുകളും
പ്രാഥമികാരോഗ്യ കേന്ദ്രത്തിന് ആശാവര്‍ക്കര്‍ നിയമനം
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിലെ 11 വാര്‍ഡില്‍ ആശാവര്‍ക്കറെ നിയമിക്കുന്നു. 25 നും 45 നുമിടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഡില്‍ സ്ഥിര താമസമായവര്‍ക്ക് മുന്‍ഗണന. താല്പര്യം ഉള്ളവർ ചുവടെ നൽകിയ മറ്റു ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ അസലും പകര്‍പ്പുമായി ഒക്ടോബര്‍ 9 ന് രാവിലെ 10 ന് തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തില്‍ കൂടിക്കാഴ്ചക്ക് എത്തണം.
ഫോണ്‍- 04935 266586
പാലിയേറ്റീവ് കമ്യൂണിറ്റി നഴ്‌സ് : താല്‍ക്കാലിക നിയമനം
വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് കമ്മ്യൂണിറ്റി നഴ്‌സ് തസ്തിയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.
യോഗ്യരായവര്‍ ഒക്ടോബര്‍ 9 ന് രാവിലെ 11.45 ന് സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ്, സ്വയം സാക്ഷ്യപ്പെടുത്തിയ ബയോഡാറ്റയുമായി കൂടിക്കാഴ്ചക്ക് എത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
അസിസ്റ്റന്റ് സര്‍ജന്‍ നിയമനം : അഭിമുഖം 7 ന്
മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഈവനിങ് ഒ.പിയില്‍ അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 7 ന് ഉച്ചക്ക് രണ്ടിന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തണമെന്ന് മെഡിക്കല്‍ ഓപീസര്‍ അറിയിച്ചു. ഫോണ്‍-04936 282854.