തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യാ പോസ്റ്റ് പേയ്മെൻ്റ്സ് ബാങ്കിൽ ഒഴിവുകൾ
ഇന്ത്യൻ പോസ്റ്റ് പേയ്മെൻ്റ്സ് ബാങ്കിൽ ഒഴിവുകൾ
കേന്ദ്ര തപാൽ വകുപ്പിന് കീഴിലുള്ള ഇന്ത്യാ പോസ്റ്റ് പേയ്മെൻ്റ്സ് ബാങ്ക് ലിമിറ്റഡ് (IPPB),ഗ്രാമിൻ ഡാക് സേവകിനെ ( GDS)എക്‌സിക്യൂട്ടീവ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
ജോലി ഒഴിവുകൾ എണ്ണം: 344
കേരളത്തിലും ഒഴിവുകൾ
യോഗ്യത വിവരങ്ങൾ:
ഏതെങ്കിലും വിഷയത്തിൽ ബിരുദം (റെഗുലർ /ഡിസ്റ്റൻസ് )
പരിചയം: GDS ആയി കുറഞ്ഞത് 2 വർഷത്തെ പരിചയം.
ഇന്ത്യാ പോസ്റ്റ് പേയ്മെൻ്റ്സ് ബാങ്കിൽ ജോലി അപേക്ഷകരുടെ പ്രായം: 20 - 35 വയസ്സ്, ശമ്പളം: 30,000 രൂപ ആയിരിക്കും.
അപേക്ഷ ഫീസ്: 750 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 31ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.