സ്വയം തൊഴിൽ പദ്ധതി: അപേക്ഷ ക്ഷണിച്ചു
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ മൾട്ടി പർപ്പസ് ജോബ് ക്ലബ് സ്വയം തൊഴിൽ പദ്ധതിക്കായി മട്ടന്നൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
വായ്പ തുക പത്ത് ലക്ഷം വരെയും സബ്സിഡി 25 ശതമാനവുമാണ്. പ്രായപരിധി 21 നും 45 നും മധ്യേ.
നിയമാനുസൃത വയസ്സിളവ് ലഭിക്കും. അപേക്ഷ ഫോറം മട്ടന്നൂർ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ലഭിക്കും. പദ്ധതികളെക്കുറിച്ച് അറിയാൻ 0490-2474700 നമ്പറിൽ ബന്ധപ്പെടാം.
വനിതാ വികസന കോർപ്പറേഷനിൽ വിവിധ പരിശീലനങ്ങൾ
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിലുള്ള റീച്ചിൽ കുറഞ്ഞ നിരക്കിൽ നൂറു ശതമാനം പ്ലേസ്മെന്റ് അസിസ്റ്റൻസ് ഉറപ്പ് നൽകുന്ന എൻ.എസ്.ഡി.സി അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് തുടങ്ങിയ നിരവധി കോഴ്സുകളിലേക്ക്, പരിശീലനം ഉടൻ ആരംഭിക്കുന്നു.
പ്ലസ് ടു, ഡിഗ്രി പാസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 15. വിശദവിവരങ്ങൾക്ക്: 0471 2365445, 9496015002, www.reach.org.in .
റേഷൻകട ലൈസൻസിനായി അപേക്ഷിക്കാം
ചിറയിൻകീഴ് താലൂക്കിലെ അഴൂർ ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളുടെ ഭാഗവും ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ എട്ട്, ഒൻപത് വാർഡുകളുടെ ഭാഗവും സ്ഥിതിചെയ്യുന്ന ആറടിപാതയിൽ പുതിയതായി അനുവദിച്ച റേഷൻ കടയിലേക്ക് ലൈസൻസിയെ നിയമിക്കുന്നു. പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് (നോട്ടിഫിക്കേഷൻ നമ്പർ DSOTVM/1935/2021-CSI, പരസ്യ നമ്പർ 02/24) അപേക്ഷിക്കാം.
https://ift.tt/oBzEAxS എന്ന വെബ്‌സൈറ്റിൽ നിന്നും അപേക്ഷ ഡൗൺലോഡ് ചെയ്യാം. ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകളിലും ലഭ്യമാണ്.
പൂരിപ്പിച്ച അപേക്ഷ നവംബർ രണ്ട് വൈകിട്ട് മൂന്നിന് മുൻപായി ജില്ലാ സപ്ലൈ ഓഫീസിൽ സമർപ്പിക്കണം. നിർദ്ദിഷ്ട ഫോറത്തിലല്ലാത്തതും നിശ്ചിത തീയതിക്കകം ലഭ്യമല്ലാത്തതുമായ അപേക്ഷകൾ പരിഗണിക്കുന്നതല്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2731240