എട്ടാം ക്ലാസ്സ് പാസ്സ് ആണോ സ്‌പോർട്സ് സ്കൂളിൽ ക്ലീനിങ് സ്റ്റാഫ് - JobWalk.in

Post Top Ad

Wednesday, October 2, 2024

എട്ടാം ക്ലാസ്സ് പാസ്സ് ആണോ സ്‌പോർട്സ് സ്കൂളിൽ ക്ലീനിങ് സ്റ്റാഫ്

എട്ടാം ക്ലാസ്സ് പാസ്സ് ആണോ സ്‌പോർട്സ് സ്കൂളിൽ ക്ലീനിങ് സ്റ്റാഫ്

.com/img/a/

ജി വി രാജ സ്പോർട്സ് സ്കൂളിൽ ഒഴിവുള്ള ക്ലീനിങ് സ്റ്റാഫ് തസ്തികയിൽ 8 ന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത് താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക. പരമാവധി ഷെയർ ചെയ്യുക 

▪️എട്ടാം ക്ലാസ് പാസായിരിക്കണം,
ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം വേണം.
▪️പ്രായപരിധി 18 നും 56 നും ഇടയിൽ.

 അസൽ സർട്ടിഫിക്കറ്റുകളുമായി 10.30 ന് കായിക യുവജന കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് എത്തണം. അപേക്ഷഫോം ഇന്റർവ്യൂ ദിവസം നേരിട്ട് നൽകും. 
ഫോൺ: 0471 2326644.

വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ നിയമനം

നെരുവമ്പ്രം സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലേക്ക് വർക്ക്‌ഷോപ്പ് ഇൻസ്ട്രക്ടർ (ഇലട്രിക്കൽ) തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 

യോഗ്യത; ഡിപ്ലോമ(ഇലട്രിക്കൽ). ഉദ്യോഗാർഥികൾ ഒക്ടോബർ നാലിന് 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം. ഫോൺ: 9400006495, 04972871789