കണ്ണൂർ : സമഗ്രശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ 12 വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററുകളിലേക്ക് കരാറടിസ്ഥാനത്തിൽ സ്‌കിൽ സെന്റർ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നു. എം.ബി.എ/എം.എസ്.ഡബ്ല്യൂ/ബി.എസ്.സി അഗ്രികൾച്ചർ/ബി.ടെക് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി: 20 മുതൽ 35 വയസ് വരെ. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസൽ, കോപ്പി സഹിതം ഒക്ടോബർ 14 ന് രാവിലെ 10.30 ന് സമഗ്രശിക്ഷാ കണ്ണൂർ ജില്ലാ പ്രോജക്ട് ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 04972707993.
കോ-ഓര്‍ഡിനേറ്റര്‍ നിയമനം
വയനാട് :സമഗ്ര ശിക്ഷാ കേരള സ്റ്റാര്‍സ് പദ്ധതിയിലുള്‍പ്പെടുത്തി ജില്ലയിലെ 6 വിദ്യാലയങ്ങളില്‍ ആരംഭിക്കുന്ന സ്‌കില്‍ ഡവലപ്‌മെന്റ് സെന്റുകളിലേക്ക് കരാറടിസ്ഥാനത്തില്‍ സ്‌കില്‍ സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു.
എം.ബി.എ/എം.എസ്.ഡബ്ല്യു/ബി.എസ്.സി അഗ്രികള്‍ച്ചര്‍/ബി.ടെക്കാണ് യോഗ്യത.
ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 14 നകം സമഗ്ര ശിക്ഷാ ജില്ലാ ഓഫീസില്‍ അപേക്ഷ നല്‍കണം. പ്രായപരിധി 20 നും 35 നും മധ്യേ. ഒക്ടോബര്‍ 15 ന് രാവിലെ 11 ന് സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സമഗ്ര ശിക്ഷാ ജില്ലാ ഓഫീസില്‍ അഭിമുഖം നടക്കുമെന്ന് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍- 04936-203338.
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്: അപേക്ഷ ക്ഷണിച്ചു
കണ്ണൂർ ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അപേക്ഷിക്കുന്ന തസ്തിക അല്ലെങ്കിൽ അതിന്റെ ഉയർന്ന തസ്തികയിൽ കോടതികളിൽ നിന്നോ, കോടതിയുടെ സമാനതയുള്ള വകുപ്പുകളിൽ നിന്നോ, മറ്റു സർക്കാർ വകുപ്പുകളിൽ നിന്നോ വിരമിച്ചവരായിരിക്കണം.
62 വയസ്സ് പൂർത്തിയാകാൻ പാടില്ല. കോടതികളിൽ നിന്നും വിരമിച്ചവർക്ക് മുൻഗണന. അപേക്ഷകളുടെ സൂക്ഷ്മ പരിശോധന, യോഗ്യത, കൂടിക്കാഴ്ച എന്നിവയുടെ അടിസ്ഥാനത്തിൽ ഓരോ തസ്തികയിലേക്കും തയ്യാറാക്കുന്ന പട്ടികയിൽ നിന്ന് മുൻഗണനാ ക്രമത്തിലായിരിക്കും നിയമനം. ബയോഡാറ്റ (മൊബൈൽ നമ്പറും ആധാർ കാർഡിന്റെ പകർപ്പ് ഉൾപ്പെടെ) വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഡിസംബർ ഒമ്പതിന് വൈകുന്നേരം അഞ്ചിനകം അപേക്ഷ സമർപ്പിക്കണം. ജില്ലാ ജഡ്ജ്, ജില്ലാ കോടതി സമുച്ചയം, തലശ്ശേരി, 670101 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ അപേക്ഷ നൽകാം. ഫോൺ: 0490 2341008
സഖി വൺ സ്റ്റോപ്പ് സെന്ററിൽ സൈക്കോ സോഷ്യൽ കൗൺസലർ
കോട്ടയം: സഖി വൺ സ്റ്റോപ്പ് സെന്ററിൽ സൈക്കോ സോഷ്യൽ കൗൺസിലർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് കോട്ടയം വനിതാ സംരക്ഷണ ഓഫീസ് സ്ത്രീകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: സോഷ്യൽ വർക്ക്/ ക്ലീനിക്കൽ സൈക്കോളജി/സൈക്യാട്രി/ന്യൂറോ സയൻസ് ഇവയിലേതിലെങ്കിലുമുള്ള മാസ്റ്റർ ബിരുദം. സംസ്ഥാന/ ജില്ലാതലത്തിലുള്ള മാനസികാരോഗ്യ സ്ഥാപനം/ സർക്കാർ/ സർക്കാരിത സ്ഥാപനങ്ങളിൽ കൗൺസലർ തസ്തികയിൽ മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.
പ്രായപരിധി: 25-45 വയസ്സ് (പ്രായം 2024 ജനുവരി 1 അടിസ്ഥാനപ്പെടുത്തി ). അപേക്ഷകൾ ഒക്ടോബർ 22 വൈകിട്ട് അഞ്ചുമണിവരെ കോട്ടയം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന വനിതാ പ്രൊട്ടക്ഷൻ ഓഫീസിൽ നൽകാം. ഫോൺ: 04812 - 300955)