പ്രോജക്ട് നഴ്സ്, സ്കിൽ സെന്റർ അസിസ്റ്റന്റ്, അധ്യാപക, എന്യുമറേറ്റർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം - JobWalk.in

Post Top Ad

Thursday, October 10, 2024

പ്രോജക്ട് നഴ്സ്, സ്കിൽ സെന്റർ അസിസ്റ്റന്റ്, അധ്യാപക, എന്യുമറേറ്റർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

പ്രോജക്ട് നഴ്സ്, സ്കിൽ സെന്റർ അസിസ്റ്റന്റ്, അധ്യാപക, എന്യുമറേറ്റർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം


പ്രോജക്ട് നഴ്സ്, സ്കിൽ സെന്റർ അസിസ്റ്റന്റ്, അധ്യാപക, എന്യുമറേറ്റർ തുടങ്ങി വിവിധ തസ്തികകളിലേക്ക് നിയമനാവസരം

സ്കിൽ സെന്റർ അസിസ്റ്റന്റ് നിയമനം

സമഗ്രശിക്ഷാ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കണ്ണൂർ ജില്ലയിലെ 12 വിദ്യാലയങ്ങളിൽ ആരംഭിക്കുന്ന സ്കിൽ ഡെവലപ്പ്മെന്റ് സെന്ററുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ സ്കിൽ സെന്റർ അസിസ്റ്റന്റിനെ നിയമിക്കുന്നു.

യോഗ്യത: എസ്.ഡി.സിയിൽ അനുവദിക്കപ്പെട്ടിട്ടുള്ള ഏതെങ്കിലും ഒരു ജോബ്റോളിൽ നിന്നും എൻഎസ്ക്യുഎഫ് സ്കിൽ സർട്ടിഫിക്കറ്റ്, അഥവാ ഏതെങ്കിലും ഒരു സെക്ടറിൽ നിന്നുമുള്ള എൻഎസ്ക്യുഎഫ് സ്കിൽ സർട്ടിഫിക്കറ്റ്. ഇവരുടെ അഭാവത്തിൽ ബന്ധപ്പെട്ട മേഖലയിലെ വി.എച്ച്.എസ്.ഇ കോഴ്സുകൾ പാസായവരെ പരിഗണിക്കും.

പ്രായപരിധി 20 മുതൽ 35 വയസ്സ് വരെ. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും കോപ്പിയും സഹിതം ഒക്ടോബർ 14 ന് ഉച്ചക്ക് ഒരു മണിക്ക് ട്രെയിനിംഗ് സ്കൂളിന് സമീപത്തെ എസ്എസ്കെ ജില്ലാ പ്രോജക്ട് ഓഫീസിൽ കൂടിക്കാഴ്ചക്ക് എത്തണം. 
ഫോൺ: 04972 707993

എന്യൂമറേറ്റർ ഇന്റർവ്യൂ 14 ന്

ഫിഷറീസ് വകുപ്പ് മറൈൻ ഡാറ്റ കളക്ഷനുമായി ബന്ധപ്പെട്ട് നടത്തുന്ന സർവേയുടെ വിവര ശേഖരണത്തിനായി കോഴിക്കോട് ജില്ലയിൽ ഒരു എന്യൂമറേറ്ററെ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമിക്കുന്നു. 

വാക് ഇൻ ഇന്റർവ്യു ഒക്ടോബർ 14 ന് ഉച്ച രണ്ട് മണിയ്ക്ക് വെസ്റ്റ്ഹില്ലിലെ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടത്തും.
പ്രതിമാസ വേതനം യാത്രാബത്തയുൾപ്പെടെ 25,000 രൂപ. പ്രായപരിധി 21 - 36. ഫിഷറീസ് സയൻസിൽ ബിരുദമോ, അനുബന്ധ വിഷയങ്ങളിൽ ബിരുദമോ, ബിരദാനന്തര ബിരുദമോ ഉള്ളവരായിരിക്കണം. ബയോഡാറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഫോട്ടോയും സഹിതം ഇന്റർവ്യൂന് എത്തണം. ഫോൺ: 0495-2383780

വാക്ക് ഇൻ ഇന്റർവ്യു

ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിൽ നടന്നുകൊണ്ടിരിക്കുന്ന ഐ.സി.എം.ആർ റിസർച്ചിലേക്ക് പ്രോജക്ട് നഴ്സിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. മൂന്ന് വർഷ ജി. എൻ. എം സെക്കൻഡ് ക്ലാസോടെ പാസായവർക്ക് അപേക്ഷിക്കാം. ബി.എസ്.സി നഴ്സിംഗ് അല്ലെങ്കിൽ പബ്ലിക്ക് റിസർച്ച് എന്നിവയിൽ പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും. 

ശമ്പളം 21,800. പ്രായപരിധി 30 വയസ്സ്. ഉദ്യോഗാർഥികൾ ഒക്ടോബർ 15 രാവിലെ 10 മണിക്ക് തിരുവനന്തപും തൈക്കാട് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റംസ് റിസോഴ്സ് സെന്ററിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് www.shsrc.kerala.gov.in സന്ദർശിക്കുക

അധ്യാപകനിയമനം

പുല്ലാനൂർ ഗവ. വി.എച്ച്.എസ്. സ്കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ നോൺ വൊക്കേഷണൽ ടീച്ചർ ഇംഗ്ലീഷ് (ജൂനിയർ) തസ്തികയിലെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ ഒക്ടോബർ 14ന് രാവിലെ 10ന് ഇന്റർവ്യൂവിന് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു