പ്ലസ് ടു ഉള്ളവർക്ക് കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയിൽ ജോലി നേടാം - JobWalk.in

Post Top Ad

Tuesday, October 15, 2024

പ്ലസ് ടു ഉള്ളവർക്ക് കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയിൽ ജോലി നേടാം

കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയിൽ ജോലി നേടാം

കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയിൽ ജോലി നേടാം

കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയിൽ ജോലി നേടാം| കുടുംബശ്രീ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ ലിഫ്റ്റിംഗ് സൂപ്പര്‍വൈസര്‍ തസ്തികകളിലേക്ക് പ്ലസ് ടു യോഗ്യത ഉള്ളവർക്ക്  ഇതാ അവസരം താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

▪️പ്ലസ് ടു ആണ് യോഗ്യത.
▪️പൗള്‍ട്രി മേഖലയിലെ പ്രവൃത്തിപരിചയം അഭികാമ്യം
▪️ഉയര്‍ന്ന പ്രായപരിധി 30 വയസ്സ്.
▪️പ്രതിമാസ ശമ്പളം പതിനാറായിരം രൂപ.
കുടുംബശ്രീ അംഗം, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷയോടൊപ്പം വയസ്സും യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ജില്ലാ മിഷനില്‍ നേരിട്ടോ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്‌റ്റേഷന്‍, മലപ്പുറം 676505 എന്ന വിലാസത്തില്‍ തപാല്‍ വഴിയോ അപേക്ഷ സമര്‍പ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 20 വൈകീട്ട് അഞ്ച്.

നിലവില്‍ കെ.ബി.എഫ്.പി.സി.എല്‍ ന്റെ ലിഫ്റ്റിങ് സൂപ്പര്‍വൈസറായി മറ്റു ജില്ലകളില്‍ സേവനമനുഷ്ഠിക്കുന്നവരെ പരിഗണിക്കുകയില്ല.