അങ്കണവാടി ജോലികളുംകുടുംബശ്രീയിലും നിരവധി ജോലി അവസരങ്ങൾ - JobWalk.in

Post Top Ad

Tuesday, October 1, 2024

അങ്കണവാടി ജോലികളുംകുടുംബശ്രീയിലും നിരവധി ജോലി അവസരങ്ങൾ

അങ്കണവാടി ജോലികളും
കുടുംബശ്രീയിലും നിരവധി ജോലി അവസരങ്ങൾ


അങ്കണവാടി ജോലികളും കുടുംബശ്രീയിലും നിരവധി ജോലി അവസരങ്ങൾ

അങ്കണവാടികളിലും 
കുടുംബശ്രീയിലും വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി തൊഴിൽ അവസരങ്ങൾ, താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് അപേക്ഷിക്കുക.പരമാവധി ഷെയർ ചെയ്യുക 

അങ്കണവാടി വർക്കർ/ഹെൽപ്പർ നിയമനം

കോട്ടയം: പാമ്പാടി ഐ.സി.ഡി.എസ്. പ്രോജക്ടിൻ്റെ പരിധിയിൽ വരുന്ന പള്ളിക്കത്തോട്, കൂരോപ്പട
ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവുകളിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അങ്കണവാടി വർക്കർ തസ്‌തികയിലേക്ക് SSLC പാസായ വനിതകൾക്ക് അപേക്ഷിക്കാം.

(മതിയായ യോഗ്യതയുള്ളവർ ഇല്ലാത്തപക്ഷം എസ്.സി., എസ്.ടി. വിഭാഗത്തിൽനിന്ന് SSLC പാസാകാത്തവർക്കും അപേക്ഷിക്കാം). 

ഹെൽപ്പർ തസ്‌തികയിലേക്ക് SSLC പാസാകാത്തവരും എഴുത്തും വായനയും അറിയാവുന്നവരും അപേക്ഷിച്ചാൽ മതി. 
പ്രായപരിധി 18-46. അപേക്ഷകർ പള്ളിക്കത്തോട്, കൂരോപ്പട ഗ്രാമപഞ്ചായത്ത് പരിധിയിൽ സ്ഥിര താമസക്കാരാകണം. പട്ടികജാതി/ പട്ടികവർഗത്തിൽപ്പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ 3വർഷത്തെ [ഇളവ് ലഭിക്കും. അപേക്ഷ ഓഗസ്റ്റ് 24 മുതൽ ഒക്ടാബർ നാലിന് വൈകിട്ട് അഞ്ചുവരെ പാമ്പാടി ഐ.സി.ഡി.എസ്. കാര്യാലയത്തിൽ സ്വീകരിക്കും. 
മുമ്പ് അപേക്ഷിച്ചവർക്കും അപേക്ഷ നൽകാം.

വിലാസം: ശിശുവികസനപദ്ധതി ഓഫീസറുടെ കാര്യാലയം, ഐ.സി.ഡി.എസ്. പ്രോജക്റ്റ് പാമ്പാടി, മണലുങ്കൽ പി.ഒ. പൂവത്തിളപ്പ്, കോട്ടയം പിൻ: 686503.

അങ്കണവാടി വർക്കർ അപേക്ഷ ക്ഷണിച്ചു

എറണാകുളം : വാഴക്കുളം അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിൻ്റെ പരിധിയിലുള്ള എടത്തല പഞ്ചായത്തിലെ അങ്കണവാടികളിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന അങ്കണവാടി വർക്കർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 

എടത്തല പഞ്ചായത്തിലെ സ്ഥിരതാമസക്കാരും സേവന തൽപരത ഉള്ളവരും മതിയായ |ശാരീരിക ക്ഷമതയുള്ളവരും 2024 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും 46 വയസ് പൂർത്തി |യാകാത്തവരുമായ വനിതകൾക്ക് നിർദ്ദിഷ്ട അപേക്ഷാ ഫോറത്തിൽ അപേക്ഷിക്കാം. 

പട്ടിക ജാതി, പട്ടിക |വർഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ 3 വർഷത്തെ നിയമാനുസൃത വയസിളവിന് അർഹതയുണ്ടായിരിക്കും. |വർക്കർ തസ്‌തികയിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം. പൂരിപ്പിച്ച [അപേക്ഷ ഒക്ടോബർ 10 ന് വൈകീട്ട് അഞ്ചു വരെ ആലുവ തോട്ടക്കാട്ടുകരയിലുള്ള വാഴക്കുളം |അഡീഷണൽ ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ (ഫോൺ നമ്പർ: 0484 2952488, 7012603724) സ്വീകരിക്കും. 
അപേക്ഷയുടെ മാതൃക വാഴക്കുളം അഡീഷണൽ ഐസിഡിഎസ് ഓഫീസ്, എടത്തല പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ ലഭിക്കും.

താത്കാലിക നിയമനം

നെയ്യാറ്റിൻകര സർക്കാർ പോളിടെക്ന‌ിക് കോളേജിലെ ജനറൽ വർക്ക് ഷോപ്പിൽ കാർപ്പെന്ററി, ഷീറ്റ് മെറ്റൽ, ഫിറ്റിംഗ്, ടർണിംഗ് എന്നീ ട്രേഡുകളിൽ ട്രേഡ് ടെക്ന‌ീഷ്യൻ തസ്‌തികകളിലേക്ക് ഉദ്യോഗാർഥികളിൽ നിന്ന് താത്കാലിക നിയമനം നടത്തുന്നു.

അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് താത്‌പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 3 ന് രാവിലെ 10.30ന് നെയ്യാറ്റിൻകര, സർക്കാർ പോളിടെക്‌നിക് കോളേജ് പ്രിൻസിപ്പാളിൻ്റെ ഓഫീസിൽ നേരിട്ട് ഹാജരാകണം.
ബന്ധപ്പെട്ട വിഷയത്തിൽ ഐടിഐ/തത്തുല്യ യോഗ്യത ഉണ്ടാകണം.
ഫോൺ: 0471 2222935, 9400006418.

അക്കൗണ്ടന്റ് നിയമനം

കണ്ണൂർ: കുടുംബശ്രീ ജില്ലാമിഷൻ്റെ നേതൃത്വത്തിൽ ഇരിട്ടി, കല്ല്യാശ്ശേരി ബ്ലോക്കുകളിൽ പുതുതായി ആരംഭിക്കുന്ന മൈക്രോ എൻ്റെർപ്രൈസ് റിസോഴ്‌സ് സെൻ്ററിലേക്ക് അക്കൗണ്ടൻ്റിനെ താൽക്കാലികമായി നിയമിക്കുന്നു.

 അപേക്ഷകർ ഇരിട്ടി, കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയിൽ താമസിക്കുന്ന, എംകോം, ടാലി യോഗ്യതയുള്ള 22 മുതൽ 45 വയസ്സ് വരെ പ്രായമുള്ള കുടുംബശ്രീ അംഗങ്ങൾ, കുടുംബാംഗങ്ങൾ ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളായ വനിതകൾ ആയിരിക്കണം. 
++++++++++

ഉദ്യോഗാർഥികൾ സ്വന്തമായി തയ്യാറാക്കിയ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ പകർപ്പുകൾ എന്നിവ അടങ്ങിയ അപേക്ഷ ഒക്ടോബർ അഞ്ചിന് വൈകിട്ട് അഞ്ച് മണിക്കകം സമർപ്പിക്കണം. ഇരിട്ടി ബ്ലോക്ക് പരിധിയിലെ അപേക്ഷകർ മട്ടന്നൂർ നഗരസഭ കുടുംബശ്രീ സിഡിഎസ് ഓഫീസിലും, കല്ല്യാശ്ശേരി ബ്ലോക്ക് പരിധിയിലെ അപേക്ഷകർ ചെറുതാഴം ഗ്രാമപഞ്ചായത്ത് സിഡിഎസ് ഓഫീസിലുമാണ് സമർപ്പിക്കേണ്ടതാണ്. 

കൂടുതൽ വിവരങ്ങൾക്ക് അതാത് സിഡിഎസ് ഓഫീസുമായി ബന്ധപ്പെടുക.