നിയുക്തി മെഗാ തൊഴിൽ മേള നടക്കുന്നു,വിവിധ യോഗ്യതയുള്ളവർക്ക് അവസരം - JobWalk.in

Post Top Ad

Sunday, September 22, 2024

നിയുക്തി മെഗാ തൊഴിൽ മേള നടക്കുന്നു,വിവിധ യോഗ്യതയുള്ളവർക്ക് അവസരം

നിയുക്തി മെഗാ തൊഴിൽ മേള നടക്കുന്നു,വിവിധ യോഗ്യതയുള്ളവർക്ക് അവസരം

നിയുക്തി മെഗാ തൊഴിൽ മേള നടക്കുന്നു,വിവിധ യോഗ്യതയുള്ളവർക്ക് അവസരം

500ലേറെ ഒഴിവുകളിലേക്ക് തൊഴിൽമേള നടത്തുന്നു.

കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സെപ്റ്റംബർ 27ന്ജില്ലാ പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിൽ 'നിയുക്തി' തൊഴിൽമേള സംഘടിപ്പിക്കുന്നു.

രാവിലെ ഒമ്പത് മണി മുതൽ നടത്തുന്ന മേളയിൽ ഐടി, എഞ്ചിനീയറിംഗ്, ഓട്ടോ മൊബൈൽ, മാനേജ്‌മെന്റ്, ധനകാര്യം, ആരോഗ്യം മറ്റ് സേവനമേഖലകളിൽ നിന്ന് 500ലേറെ ഒഴിവുകളുമായി 20ലേറെ പ്രമുഖ തൊഴിൽ സ്ഥാപനങ്ങൾ പങ്കെടുക്കുമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.

എസ്എസ്എൽസി മുതൽ വിവിധ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ആവശ്യമുള്ള ബയോഡാറ്റ സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിനു പങ്കെടുക്കാം.

നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്ട്രേഷൻ സ്ലിപ് കൊണ്ടുവന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം.

🔰മലപ്പുറം: മഞ്ചേരി സർക്കാർ മെഡിക്കൽകോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിനു കീഴിൽ ദിവസവേതനാടിസ്ഥാനത്തില്‍ ന്യൂറോ ടെക്‌നീഷ്യനെ നിയമിക്കുന്നു.

ന്യൂറോ ടെക്‌നോളജിയിൽ സർക്കാർ അംഗീകൃത ഡിപ്ലോമ, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത.

പ്രായം 45 വയസ്സ് കവിയരുത്.
ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം അഭിമുഖത്തിനായി സെപ്റ്റംബര്‍ 25 രാവിലെ 10 മണിക്ക് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാവണം.